COVID 19| കോവിഡ് വ്യാപനം രൂക്ഷമാകുന്നു; സ്വര്‍ണക്കടത്ത് വിവാദത്തിൽ സമരപരിപാടികൾ മാറ്റിവെച്ച് UDF

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്താനിരുന്ന എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി യു.ഡി.എഫ് കണ്‍വീനര്‍

News18 Malayalam | news18-malayalam
Updated: July 16, 2020, 2:48 PM IST
COVID 19| കോവിഡ് വ്യാപനം രൂക്ഷമാകുന്നു; സ്വര്‍ണക്കടത്ത് വിവാദത്തിൽ സമരപരിപാടികൾ മാറ്റിവെച്ച് UDF
ബെന്നി ബഹനാൻ
  • Share this:
കൊച്ചി: സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്താനിരുന്ന എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാതലത്തിലാണ് പ്രതിഷേധങ്ങള്‍ മാറ്റിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ സംശയിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന് ഫൈസല്‍ ഫരീദിന്റെ ബിസിനസില്‍ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആരോപിച്ചു.

TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
പുതിയ ഐ.ടി സെക്രട്ടറിയെ നിയമിച്ചത് ക്യാബിനറ്റില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. സ്‌പ്രിങ്ക്ളർ കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.
Published by: user_49
First published: July 16, 2020, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading