ജോസും ജോസഫും നൽകിയതു കൂടാതെ മൂന്നാമതും വിപ്പ്; ജോസ് കെ. മാണിയെ സമ്മർദ്ദത്തിലാക്കി യു.ഡി.എഫ്

യു.ഡി.എഫ് പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിൽ ജോസ് കെ. മാണി തുടർന്നാൽ മുന്നണി ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതാകുമെന്ന സന്ദേശമാണ് കോൺഗ്രസ് നേതാക്കൾ നൽകിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: August 23, 2020, 5:50 PM IST
ജോസും ജോസഫും നൽകിയതു കൂടാതെ  മൂന്നാമതും വിപ്പ്; ജോസ് കെ. മാണിയെ സമ്മർദ്ദത്തിലാക്കി യു.ഡി.എഫ്
പി.ജെ ജോസഫും ജോസ് കെ. മാണിയും
  • Share this:
തിരുവനന്തപുരം: ഇടതു സർക്കാരിനെതിരായ അവിശ്വാസ പ്രമേയം വിജയിക്കില്ലെന്ന് യു.ഡി.എഫിന് ഉറപ്പുണ്ടെങ്കിലും ജോസ് കെ. മാണിയെ സംബന്ധിച്ചടുത്തോളം തിങ്കളാഴ്ചത്തെ നിലപാട് നിർണായകമാകും. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസഫ് പക്ഷവും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ജോസ് പക്ഷവും വിപ്പിലൂടെ എം.എൽ.എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ജോസ് കെ. മാണിയെ സമ്മർദ്ദത്തിലാക്കി യു.ഡി.എഫും വിപ്പ് പുറപ്പെടുവിച്ചു.

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോസ് പക്ഷത്തിന് നൽകിയിരിക്കുന്നത്. എന്നാൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചാൽ മതിയെന്ന നിലപാടിൽ തന്നെയാണ് ജോസ് പക്ഷം.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്, അവിശ്വാസ പ്രമേയം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാൻ ജോസ് പക്ഷത്ത് നിന്നും റോഷി അഗസ്റ്റിനാണ് വിപ്പ് നല്‍കിയത്. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് ജോസഫ് പക്ഷത്തിന്റെ വിപ്പ്. ഇതില്‍ ഏത് വിപ്പിനാണ് സാധുതയെന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാം. സണ്ണി ജോസഫും യു.ഡി.എഫിന്റെ മൂന്നു വരി വിപ്പ് കേരള കോൺഗ്രസ് എം.എൽ.എമാർക്ക് നൽകിയിട്ടുണ്ട്. മൂന്നുവരി വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കാമെന്നാണ് ചട്ടം. എന്നാൽ പാര്‍ട്ടിക്ക് പകരം യുഡിഎഫാണ് ഇവിടെ വിപ്പ് നൽകിയിരിക്കുന്നത്. ഇതിന് സാധുതയുണ്ടോയെന്നും വ്യക്തമല്ല.

യു.ഡി.എഫ് പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിൽ ജോസ് കെ. മാണി തുടർന്നാൽ  മുന്നണി ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതാകുമെന്ന സന്ദേശമാണ് കോൺഗ്രസ് നേതാക്കൾ നൽകിയിരിക്കുന്നത്. ഈ സഹാചര്യത്തിൽ നിലപാട് മാറ്റാൻ ജോസ് കെ. മാണി തയാറാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. അതേസമയം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാൽ ജോസഫിനെ അനുകൂലിക്കുന്നതിന് തുല്യമാകുമെന്നതാണ് ജോസ് കെ. മാണിയെ കുഴയ്ക്കുന്നത്.
Published by: Aneesh Anirudhan
First published: August 23, 2020, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading