തിരുവനന്തപുരം: തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ 35 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്. കോൺഗ്രസിന്റെ 33
സ്ഥാനാർഥികളെയും സി.എം.പിയുടെ രണ്ട് സ്ഥാനാർഥികളെയുമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡറായ ഡി. അനിൽകുമാറിനെ കടകംപള്ളി വാർഡിലാണ് ഇത്തവണ കോൺഗ്രസ് മത്സരിപ്പിക്കുന്നത്.
വഴുതക്കാട് മുൻ കൗൺസിലർ കെ. സുരേഷ് കുമാറിനെയാണ് പേട്ട ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനെതിരെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ആക്കുളം കോൺഗ്രസിന് വിട്ടുകൊടുത്ത് സി.എം.പി, പകരം കിട്ടിയ ചെറുവയ്ക്കലിൽ തങ്ങളുടെ സിറ്റിംഗ് കൗൺസിലർ വി.ആർ. സിനിക്കാണ് അവസരം നൽകിയിരിക്കുന്നത്. മറ്റൊരു സീറ്റായ കണ്ണമൂലയിൽ സൗമിനി അനിലാണ് സി.എം.പിയുടെ സ്ഥാനാർഥി.
തമ്പാനൂർ, പള്ളിത്തുറ, പൗണ്ട്കടവ്, കഴക്കൂട്ടം, ശ്രീകാര്യം അടക്കം ഭൂരിഭാഗം വാർഡുകളിലും ശക്തമായ തർക്കം നിലനിൽക്കുന്നതിനാൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ ലീഗുമായും തർക്കമുണ്ട്. ലീഗിൻെറ സിറ്റിങ് സീറ്റായ വള്ളക്കടവ്, പുത്തൻപള്ളി വാർഡുകളിൽ കോൺഗ്രസിന് മികച്ച സ്ഥാനാർഥികളുണ്ടെന്നും അതിനാൽ ഇവ രണ്ടും വിട്ടുതരണമെന്നാണ് ആവശ്യം. എന്നാൽ ലീഗ് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Also Read
കണ്ണൂരിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷമില്ല; പത്തിടത്ത് ഒരാൾ മാത്രംയു.ഡി.എഫ് കൗൺസിലർമാരും വാർഡുകളും ചുവടെ കടകംപള്ളി -ഡി. അനിൽകുമാർ, നാലാഞ്ചിറ -ജോൺസൺ ജോസഫ്, ചെല്ലമംഗലം -രേഖ വിജയൻ, ചെമ്പഴന്തി -അണിയൂർ എം പ്രസന്നകുമാർ, പൗണ്ടികോണം -എം. കല, ഞാണ്ടൂർക്കോണം -ഐ. സിന്ധു, ഉള്ളൂർ -പി. ബിന്ദു, മണ്ണന്തല -വനജ രാജേന്ദ്രബാബു, കവടിയാർ -എസ്. സതികുമാരി, കാഞ്ഞിരംപാറ ഗായത്രി വി. നായർ, തുരുത്തുംമൂല -അജന്ത രതീഷ്, പുന്നയ്ക്കാമുഗൾ -സ്മിത ജി ചന്ദ്രൻ, എസ്റ്റേറ്റ് -എൻ. ശ്രീന, മേലാങ്കോട് -വി.ജെ. സുമി കൃഷ്ണ, ഫോർട്ട് -ഉദയലക്ഷ്മി, ചെറുവയ്ക്കൽ - വി.ആർ. സിനി (സി.എം.പി) കണ്ണമൂല -സൗമ്യ അനിൽ, പാങ്ങോട് -അഡ്വ. സ്മിത സുരേഷ്, നെട്ടയം -വി. ഷിബു കുമാർ, കൊടുങ്ങാനൂർ -ഡി. ശ്രീലത, വാഴോട്ടുകോണം - എ. സിദ്ധുഷ, വഞ്ചിയൂർ - പി.എസ്. സരോജം, പെരുന്താന്നി -പി. പത്മകുമാർ,പേട്ട -ആര്യ പ്രവീൺ, വഴുതക്കാട് - കെ. സുരേഷ്കുമാർ, ആറന്നൂർ - കെ. രാധ, ജഗതി -നീതു വിജയൻ, മുടവൻമുഗൾ -എസ്. ശ്രീകല, തൃക്കണ്ണാപുരം - സ്നേഹ ടി.എൽ, കുളത്തൂർ -സജി ചന്ദ്രൻ, പാപ്പനംകോട് - സുജി സുരേഷ്, നേമം -ഷീബ, ആക്കുളം -ആക്കുളം സുരേഷ്, ശാസ്തമംഗലം -ശാസ്തമംഗലം ഗോപൻ, ആറ്റുകാൽ അനന്തപുരി മണികണ്ഠൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.