ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് നിലനിർത്തി; ഇല്ലിക്കൽ കുഞ്ഞുമോൻ പുതിയ ചെയർമാൻ

ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നുവിട്ടുനിന്നു

News18 Malayalam | news18
Updated: October 10, 2019, 1:42 PM IST
ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് നിലനിർത്തി; ഇല്ലിക്കൽ കുഞ്ഞുമോൻ പുതിയ ചെയർമാൻ
News18
  • News18
  • Last Updated: October 10, 2019, 1:42 PM IST
  • Share this:
ആലപ്പുഴ: നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് അംഗം ഇല്ലിക്കൽ കുഞ്ഞുമോനാണ് വിജയിച്ചത്. 28 വോട്ടുകൾ യുഡിഎഫിന് കിട്ടിയപ്പോൾ എൽഡിഎഫ് പിന്തുണച്ച സ്വാതന്ത്ര സ്ഥാനാർഥി ബി മെഹബൂബിന് 20വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ ഉടലെടുത്തപ്പോൾ സ്വതന്ത്ര അംഗത്തെ മുൻനിർത്തി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാമെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടിയത്.  ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നുവിട്ടുനിന്നു.

കോൺഗ്രസിലെ അധികാരം പങ്കുവയ്‌ക്കലിന്റെ ഭാഗമായി ചെയര്‍മാന്‍ തോമസ് ജോസഫ് രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. അവസാന രണ്ടുവർഷം ഇല്ലിക്കൽ കുഞ്ഞുമോന് ചെയർമാൻ സ്ഥാനം നൽകാമെന്ന് കോൺഗ്രസിൽ വാക്കാൽ ധാരണയുണ്ടായിരുന്നു. ഇത് പാലിക്കാതെ തോമസ് ജോസഫ്‌ തുടരുകയായിരുന്നു. കൗൺസിലർ സ്ഥാനവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ സ്ഥാനവും ഉപേക്ഷിക്കുമെന്ന് എതിർ ഗ്രൂപ്പുകാരനായ ഇല്ലിക്കൽ കുഞ്ഞുമോൻ നിലപാട്‌ സ്വീകരിച്ചതോടെ ഡിസിസി രാജി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ്‌ കുഞ്ഞുമോനെ മത്സരിപ്പിച്ചത്.

Also Read 'ഞാൻ ഇതുവരെ പറഞ്ഞതെല്ലാം സത്യം'; കാറോടിച്ചത് താനാണെന്ന ശ്രീറാമിന്റെ വാദം കള്ളമെന്ന് വഫ

തോമസ് ജോസഫിന്റെ രാജി ആവശ്യപ്പെട്ട നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ 11 കോൺഗ്രസ്‌ കൗൺസിലർമാർ ഡിസിസി പ്രസിഡന്റ് എം ലിജുവിന്‌ രാജിനൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻകൈ എടുത്ത് നടത്തിയ ചർച്ചയ്ക്ക് ശേഷം മുഴുവൻ കൗൺസിലർമാർക്കും ഡിസിസി പ്രസിഡന്‍റ് വിപ്പ് നൽകി. 52 അംഗ ഭരണസമിതിയിൽ അരുപത്തി അഞ്ച് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. പത്തൊമ്പ‍ത് പേരാണ് എൽഡിഎഫിനുള്ളത്. നാല് പേർ ബിജെപിയും രണ്ട് പേർ പിഡിപിയും രണ്ട് സ്വതന്ത്രന്മാരും ഉണ്ട്.

First published: October 10, 2019, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading