തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നും യു ഡി എഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം എല്ലാവരും വീട്ടിലിരുന്ന് സത്യപ്രതിജ്ഞാ ചടങ്ങ് കാണുമെന്നും ഹസ്സൻ പറഞ്ഞു.
സത്യപ്രതിജ്ഞ നടത്തേണ്ടത് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു. എല്ലാവരും വീട്ടിലിരുന്ന് ടി വിയിൽ സത്യപ്രതിജ്ഞ കാണണമെന്ന് മുഖ്യമന്ത്രി ഇന്നലത്തെ വാർത്താസമ്മേളനത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. യു ഡി എഫ് എം പിമാരും എം എൽ എമാരും വീട്ടിലിരുന്ന് ടിവിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് കാണും. ചടങ്ങ് ബഹിഷ്കരിക്കുന്നില്ലെന്നും വെർച്വലായി പങ്കെടുക്കുമെന്നും ഹസൻ പറഞ്ഞു.
‘ഒരുത്തന്റെയും സഹായം വേണ്ട’: നായ കടിച്ചപ്പോൾ സഹായിക്കാനെത്തിയ പൊലീസുകാരനെ തൊഴിച്ചിട്ട് പശുതിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്കാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിൽ 500 പേർ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ സത്യപ്രതിജ്ഞ പോലുള്ള ചടങ്ങുകളിൽ 500 എന്നത് വലിയ സംഖ്യയല്ലെന്നും 500 പേരെ പങ്കെടുപ്പിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും; സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത': കെ സുരേന്ദ്രൻഅതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ കെ ശൈലജ ടീച്ചർ ഉണ്ടാകില്ല. സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.
സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ പങ്കെടുത്തു.
പിണറായി 2.0 | സിപിഎമ്മിൽ നിന്ന് 10 പുതുമുഖങ്ങൾ മാത്രം; കെ കെ ശൈലജയും പുറത്ത്അതേസമയം, രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി പി ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽ എന്നിവരെയാണ് സി പി ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് സി പി ഐയുടെ നിയമസഭാ കക്ഷി നേതാവ്. ഇന്നു ചേർന്ന സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ഇതും സംബന്ധിച്ച് തീരുമാനമെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.