HOME » NEWS » Kerala » UDF SEAT ALLOCATION WILL BE ANNOUNCED IN MARCH 3 SAYS RAMESH CHENNITHALA

Kerala Assembly Election 2021 | സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍; ബുധനാഴ്ച ഘടക കക്ഷികള്‍ക്കുള്ള സീറ്റുകള്‍ പ്രഖ്യാപിക്കും: രമേശ് ചെന്നിത്തല

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കും ബുധനാഴ്ച അന്തിമ രൂപം നല്‍കും. പ്രകടനപത്രിക പുറത്തിറക്കുന്ന തീയതിയും അന്നുതന്നെ പ്രഖ്യാപിക്കും.

News18 Malayalam | news18-malayalam
Updated: February 26, 2021, 7:17 PM IST
Kerala Assembly Election 2021 | സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍; ബുധനാഴ്ച ഘടക കക്ഷികള്‍ക്കുള്ള സീറ്റുകള്‍ പ്രഖ്യാപിക്കും: രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല (ഫയൽ ചിത്രം)
  • Share this:


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി തിങ്കളാഴ്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും.  ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഘടക കക്ഷികള്‍ക്കുള്ള സീറ്റുകള്‍ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കും ബുധനാഴ്ച അന്തിമ രൂപം നല്‍കും. പ്രകടനപത്രിക പുറത്തിറക്കുന്ന തീയതിയും അന്നുതന്നെ പ്രഖ്യാപിക്കും. അഞ്ച് വര്‍ഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരേ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന്‌ പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Also Read കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. മെയ് രണ്ടിന് ഒരു ഘട്ടമായാണ്  സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത്. മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പ്ത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20, സൂഷ്മ പരിശോധന മാർച്ച് 22 ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നടക്കും. കേരളത്തെ കൂടാതെ പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ചേർന്നിരുന്നു. ഇതിനു പിന്നാലെചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, ഡെപ്യൂട്ടി കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ വാർത്താ സമ്മേളനം നടത്തിയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

Also Read പതിനഞ്ചാം നിയമസഭയ്ക്കുളള തെരഞ്ഞെടുപ്പ്; 22 മന്ത്രിസഭകളിൽ കാലാവധി തികച്ചത് ആറെണ്ണം

കേരളത്തിൽ 40771 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും. പോളിംഗ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായാണ് സംസ്ഥാനത്ത് വർധിപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലാണ് ബൂത്തുകളുടെ എണ്ണം കൂട്ടിയത്. കോവിഡ് പരിഗണിച്ച് ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കൾ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പോളിങ് സമയം ഒരുമണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങൾ മാത്രം. പത്രിക സമർപ്പണത്തിന് രണ്ടുപേർ. ഓൺലൈനായും പത്രിക നൽകാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദീപക് മിശ്രയെ ഐ.പി.എസിനെ നിയോഗിച്ചു.

തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത് ഉത്സവങ്ങളും പരീക്ഷകളും പരിഗണിച്ചാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
Youtube Video

കേരളം പ്രതീക്ഷിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നുവെന്നതാണ് പ്രത്യേകത. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ സര്‍ക്കാരിന് പുതിയ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമൊന്നും നടത്താനാവില്ല. മന്ത്രിസഭ ചേർന്ന് നിര്‍ണായക തീരുമാനങ്ങള‍െടുക്കാനോ ഫയലുകളിൽ ഒപ്പിടാനോ മന്ത്രിമാര്‍ക്കും അനുവാദമുണ്ടാക്കില്ല. പാലാരിവട്ടം പാലം ഒഴികെ മുൻനിശ്ചയിച്ച പ്രകാരം പ്രധാന പദ്ധതികളുടേയെല്ലാം ഉദ്ഘാടനം ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ന് നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പാലാരിവട്ടം പാലം മിനുക്കുപണികൾ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം
Published by: Aneesh Anirudhan
First published: February 26, 2021, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories