പിണറായിയുടെ രാജി | സത്യാഗ്രഹമിരുന്ന് യുഡിഎഫ് നേതാക്കൾ; യു.ഡി.എഫിന്റെ 'സ്പീക്ക് അപ് കേരള'
വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ സത്യാഗ്രഹങ്ങളെയും ബന്ധിപ്പിച്ചിരുന്നതിനാല്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നടന്ന സത്യാഗ്രഹങ്ങള്‍ക്ക് ഏകോപന സ്വഭാവം കൈവന്നു.

ramesh chennithala
- News18
- Last Updated: August 3, 2020, 9:52 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം യു.ഡി.എഫ് നേതാക്കള്‍ സത്യാഗ്രഹമിരുന്നു.
രാജ്യദ്രോഹപരമായ സ്വർണ കള്ളക്കടത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, സ്വർണക്കടത്ത് ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന് കീഴില്‍ നടന്ന അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യു.ഡി.എഫിന്റെ എം.പിമാരും എം.എല്‍.എമാരും യു.ഡി.എഫ് നേതാക്കളും സംസ്ഥാന വ്യാപകമായി സത്യാഗ്രഹം നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനപ്രതിനിധികളും നേതാക്കളും അവരവരുടെ മണ്ഡലങ്ങളില്‍ പാര്‍ട്ടി ഓഫീസുകളിലോ വീടുകളിലോ നടത്തിയ സത്യാഗ്രഹം കേരളത്തിന് പുതിയ അനുഭവമായി.
You may also like:മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ; ഒറ്റ ദിവസം ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ [NEWS]മൂന്നു വയസുകാരന്റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം [NEWS] എറണാകുളത്ത് രണ്ട് ആഴ്ച്ചയ്ക്കിടെ രോഗം ബാധിച്ചത് ആയിരം പേർക്ക് [NEWS]
രാവിലെ ഒൻപതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു സത്യാഗ്രഹം. വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ സത്യാഗ്രഹങ്ങളെയും ബന്ധിപ്പിച്ചിരുന്നതിനാല്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നടന്ന സത്യാഗ്രഹങ്ങള്‍ക്ക് ഏകോപന സ്വഭാവം കൈവന്നു. കേരളത്തെ അഴിമതിയില്‍ മുക്കിയ പിണറായി സര്‍ക്കാരിനുള്ള താക്കീതും ജനരോഷത്തിന്റെ പ്രതിഫലനവുമായി സത്യാഗ്രഹ പരിപാടി മാറി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസില്‍ സത്യാഗ്രഹമിരുന്ന് സമരത്തിന് നേതൃത്വം നല്കി. കന്റോൺമെന്റ് ഹൗസിന്റെ പൂമുഖത്ത് നടത്തിയ സത്യാഗ്രഹം ഡല്‍ഹിയില്‍ നിന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സമരത്തിന്റെ സമാപനം നിര്‍വഹിച്ചു. വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണി ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു.
രാജ്യദ്രോഹപരമായ സ്വർണ കള്ളക്കടത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, സ്വർണക്കടത്ത് ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന് കീഴില്‍ നടന്ന അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യു.ഡി.എഫിന്റെ എം.പിമാരും എം.എല്‍.എമാരും യു.ഡി.എഫ് നേതാക്കളും സംസ്ഥാന വ്യാപകമായി സത്യാഗ്രഹം നടത്തിയത്.