• HOME
  • »
  • NEWS
  • »
  • kerala
  • »
  • UDF TEAM COULD NOT FIND THE ADMINISTRATOR CRITICISM OF ABSCONDING AR TV

യുഡിഎഫ് സംഘത്തിന് അഡ്മിനിസ്‌ട്രേറ്ററെ കാണാനായില്ല; ഒളിച്ചോടുന്നുവെന്ന് വിമർശനം

കൊച്ചി വഴിയുള്ള യാത്ര പ്രഫുല്‍ ഖോഡ പട്ടേല്‍ റദ്ദാക്കി. ഗോവയില്‍ നിന്ന് നേരിട്ട് അഗത്തിയിലേയ്ക്ക് തിരിയ്ക്കുകയായിരുന്നു. യാത്ര മാറ്റിയതില്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നതായി യു ഡി എഫ് സംഘം പറഞ്ഞു.

പ്രഭുൽ പട്ടേൽ

പ്രഭുൽ പട്ടേൽ

  • Share this:
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നേരില്‍ കണ്ട് ആശങ്ക അറിയ്ക്കാനുള്ള യുഡിഎഫ് പ്രതിനിധികളുടെ ശ്രമം വിജയിച്ചില്ല. പ്രഫുല്‍ പട്ടേലിനെ കാത്ത് ഹൈബി ഈഡന്റെ നേത്യത്വത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയെങ്കിലും അദ്ദേഹം കൊച്ചി വഴിയുള്ള യാത്ര മാറ്റുകയായിരുന്നു. പ്രഫുല്‍ പട്ടേല്‍ ഒളിച്ചോടുകയാണെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഗോവയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ശേഷം ലക്ഷദ്വീപിലേയ്ക്ക് തിരിയ്ക്കാനായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ചാണ് എം പിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ നേത്യത്വത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ കാണാന്‍ നെടുമ്പാശ്ശേരിയിലെത്തിയത്. കൊച്ചി വഴിയുള്ള യാത്ര പ്രഫുല്‍ ഖോഡ പട്ടേല്‍ റദ്ദാക്കി. ഗോവയില്‍ നിന്ന് നേരിട്ട് അഗത്തിയിലേയ്ക്ക് തിരിയ്ക്കുകയായിരുന്നു. യാത്ര മാറ്റിയതില്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നതായി യു ഡി എഫ് സംഘം പറഞ്ഞു. ലക്ഷദ്വീപിലേയ്ക്കുള്ള സന്ദര്‍ശനാനുമതി ജനപ്രതിനിധികളുടെ സംഘത്തിന് നേരത്തെ നിഷേധിച്ചിരുന്നു. ഇതില്‍ നിയമപരമായ നടപടി സ്വീകരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ടെന്ന് ഹൈബി ഈഡന്‍ എം പിയും വ്യക്തമാക്കി.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ദ്വീപ് നിവാസികള്‍ ഇന്ന് കരിദിനം ആചരിയ്ക്കുകയാണ്. കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച ദ്വീപ് നിവാസികള്‍വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയിട്ടുണ്ട്. പിറന്ന മണ്ണില്‍ സ്വതന്ത്രമായി ജീവിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന പ്ലക്കാര്‍ഡും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. കറുത്ത കൊടി നീക്കണമെന്ന് പ്രതിഷേധക്കാരോട് പോലീസ് ആവശ്യപ്പെട്ടു. ഇവരുടെ വീടുകളിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. കൊടി ഉയര്‍ത്തിയതിന്റെ ദ്യശ്യങ്ങളും പോലീസ് എടുത്തു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചു.

Also Read-ഇന്ധന വില വര്‍ദ്ധനവ് ജീവിത പ്രശ്‌നം; വിലവര്‍ദ്ധനവിനെതിരെ ചൂട്ടുകെട്ടി സമരം ചെയ്തവരാണ് കേന്ദ്രം ഭരിക്കുന്നത്; കെ സുധാകരന്‍

ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്ന ശേഷം ആദ്യമായാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തുന്നത്. തന്റെ പരിഷ്‌കാരങ്ങളെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ന്യായീകരിച്ചിരുന്നു. ലക്ഷദ്വീപിനെ ടൂറിസം കേന്ദ്രമാക്കാനുള്ള ശ്രമമാണ് താന്‍ സ്വീകരിയ്ക്കുന്നതെന്നാണ്  പ്രഫുല്‍ ഖോഡ പട്ടേല്‍ പറഞ്ഞത്.

അതിനിടെ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ 'ബയോ വെപ്പണ്‍' പരാമര്‍ശത്തിന്മേല്‍ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല.
വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

അതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശന ദിനത്തില്‍ ഭരണകൂടത്തിനെതിരെ ഐഷ സുല്‍ത്താന രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
Published by:Anuraj GR
First published:
)}