കൊച്ചി: പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി-ട്വന്റിയെന്ന ആരോപണവുമായി പിടി തോമസ്. കിഴക്കമ്പലം കമ്പനി മുതലാളി പിണറായി വിജയനുമായി ചേര്‍ന്ന് ബി ടീമായി പ്രവര്‍ത്തിക്കുകയാണ്.  ഇവര്‍ രണ്ടുപേരും തമ്മില്‍ ധാരണയുണ്ട്. സിപിഎം മത്സരിക്കുന്ന സ്ഥലങ്ങളിലൊന്നും ട്വന്റി ട്വന്റിക്ക് സ്ഥാനാര്‍ഥികളില്ല. കോണ്‍ഗ്രസിനെ വീഴ്ത്തിക്കാന്‍ പിണറായി വിജയന്‍ ഇറക്കിവിട്ട സ്ഥാനാര്‍ഥികളാണ് ട്വന്റി ട്വന്റിയുടേതെന്നും പിടി തോമസ് ആരോപിച്ചു.

'ഒരിക്കല്‍ നിയമസഭയില്‍ പിണറായി വിജയനെതിരേ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞിരുന്നു. അന്ന് പിടി തോമസേ പിണറായി വിജയനെ തനിക്ക് അറിയില്ല എന്നാണ് അന്ന് അദ്ദേഹം തന്ന  മറുപടി. പിടി തോമസിനെ ടിപി ചന്ദ്രശേഖരന്‍ ആക്കുമെന്ന ധ്വനിയാണ് ഇതിലുള്ളത്, ശ്രദ്ധിക്കണം എന്നാണ് എന്നോട് പല സുഹൃത്തുക്കളും പറഞ്ഞത്. അന്ന് മുതല്‍ ഞാന്‍ കരുതലോടെയാണ് നടക്കുന്നത്. രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കാനുള്ള ശ്രമമായാണ് പിണറായി വിജയന്‍ ബി ടീമായി ട്വന്റി ട്വന്റിയെ ഇറക്കിയിരിക്കുന്നത്. ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥികളെല്ലാം നിരപരാധികളാണ്. കളിയറിയാതെ ആട്ടം കാണുകയാണ് അവര്‍."- പി.ടി തോമസ് പറഞ്ഞു.

Also Read 'തേമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചല്ലോ': മറുപടിയുമായി രമേശ് ചെന്നിത്തല

സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന കൊടുത്തിരിക്കുന്ന കമ്പനി കിഴക്കമ്പലം കമ്പനിയാണ്. കഴിഞ്ഞദിവസം പുറത്തുവന്ന വിവരാവകാശരേഖകളിൽ ഇത് വ്യക്തമാണ്. സിപിഎം-പിണറായി അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. എറണാകുളം ജില്ലയിലെ എല്ലാ സീറ്റുകളും യുഡിഎഫ് നേടുമെന്നും പിടി തോമസ് പറഞ്ഞു.

'യുഡിഎഫില്‍ ക്യാപ്റ്റന്‍ ഇല്ല, ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും'; ഉമ്മന്‍ ചാണ്ടികോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. യുഡിഎഫിന്റെ ഐക്യവും മികച്ച പ്രകടന പത്രികയും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. മികച്ച സ്ഥാനാര്‍ഥികളേയും രംഗത്തിറക്കി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. യു.ഡി.എഫിൽ ക്യാപ്റ്റനില്ല. കൂട്ടായ നേതൃത്വം മാത്രമാണുള്ളത്. ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Also Read 'എന്തിനാണ് ഇവരുടെ ഭർത്താവിനെ നിങ്ങൾ കൊന്നു കളഞ്ഞത്?' കെ.കെ.രമയ്ക്കായി വോട്ട് തേടി രാഹുൽ ഗാന്ധി

'കേരളത്തിലൊട്ടാകെ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് കൊല്ലത്തെ ഭരണ പരാജയവും ഇന്ന് അവര്‍ നേരിടുന്ന ആക്ഷേപങ്ങളും ജനങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഒരിക്കലും നേതൃത്വം സംബന്ധിച്ച പ്രശ്‌നം ഉണ്ടായിട്ടില്ല. ക്യാപ്റ്റനെ വെക്കുന്ന രീതി യുഡിഎഫില്‍ ഇല്ല. കൂട്ടായ നേതൃത്വമാണ് യുഡിഎഫില്‍ ഉള്ളത്. '

Also Read 'പിണറായി ടീം ലീഡര്‍; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താൻ ശ്രമം'; ക്യാപ്റ്റൻ വിവാദത്തിൽ വിശദീകരണവുമായി പി ജയരാജൻ

ബിജെപി അധികാരവും പണവും ഉപയോഗിച്ച് പ്രചരണരംഗത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അതല്ലാതെ ജനങ്ങളിലേക്ക് കടന്നുചെന്നിട്ടില്ല. കാടിളക്കിയുള്ള പ്രചാരണത്തില്‍ കാര്യമില്ല. പ്രധാനമന്ത്രി തന്നെ ശബരിമല വിഷയം എടുത്തിട്ടു. ശബരിമല വിഷയം ഉയർത്താൻ ബിജെപിക്ക് അവകാശമില്ല. അധികാരം ഉണ്ടായിട്ടും ശബരിമലയിൽ നിയമനിർമ്മാണം നടത്താൻ ബിജെപിക്കായില്ലെന്ന് ഉമ്മൻചാണ്ടി വിമര്‍ശിച്ചു.വിശ്വാസികള്‍ വലിയ പ്രശ്‌നം നേരിടുന്ന സമയത്ത് പ്രധാനമന്ത്രി ഇടപെട്ടോ,  അദ്ദേഹത്തിന് അധികാരമുണ്ട് എന്നാല്‍ അതൊന്നും വിനിയോഗിച്ചിട്ടില്ല. ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം വോട്ടായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ല. ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉൾപ്പടെ അത് കണ്ടതാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഗുണം ചെയ്തുമെന്നും യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് എൽഡിഎഫിന് മറുപടി ഇല്ലാതെ പോയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.