• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സത്യപ്രതിജ്ഞയില്‍ യുഡിഎഫ് വെര്‍ച്വലായി പങ്കെടുക്കും'; ബഹ്ഷ്ക്കരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എം എം ഹസ്സൻ

'സത്യപ്രതിജ്ഞയില്‍ യുഡിഎഫ് വെര്‍ച്വലായി പങ്കെടുക്കും'; ബഹ്ഷ്ക്കരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എം എം ഹസ്സൻ

'കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല'

mm hassan

mm hassan

 • Last Updated :
 • Share this:
  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ത്യപ്രതിജ്ഞ ബഹ്ഷ്ക്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നെെയിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നുവെന്ന് എം. എം ഹസൻ പറഞ്ഞു.

  വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍ വാർത്താകുറിപ്പിൽ പറഞ്ഞു.

  'രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുളള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ട് നിരസിക്കുന്നു'; വി മുരളീധരന്‍

  രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. രണ്ടം പിണറായി സര്‍ക്കാരിന്റെ പ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ മാനിച്ചുകൊണ്ടുതന്നെ നിരസിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

  ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും എല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ ജനങ്ങള്‍ സഹകരിക്കുന്നത് പൊതുന്മയെക്കരുതിയാണ് ആ പൊതുബോധം ദുര്‍ബലപ്പെടുത്തുന്ന സമീപനം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുമ്പത്തേതുപോലെ ഈ സര്‍ക്കാരിനുമുണ്ടാകുമെന്ന് വി മുരളീധരന്‍ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതെ അഞ്ചു വര്‍ഷം കേരളത്തിന് നല്‍കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

  വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

  രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് അഭികാമ്യമല്ലെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

  'ക്രഷ് ദ കര്‍വ് '(crush the curve) എന്നതാണ് ലക്ഷ്യമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ 'സ്‌കെയില്‍ ദ കര്‍വ്' (scale the curve )എന്നതിലേക്ക് കാര്യങ്ങളെത്തിക്കരുത്. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലേത്.

  ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ അവര്‍ സഹിക്കുന്നത് പൊതുനന്മയെക്കരുതിയാണ്. ആ പൊതുബോധത്തെ ദുര്‍ബലപ്പെടുന്ന സമീപനം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത് ഖേദകരമാണ്.

  മുന്‍കരുതലുകളോടെയാണ് ചടങ്ങ് നടത്തുന്നത് എന്ന വാദം നിലനില്‍ക്കുന്നതല്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും മുന്‍കരുതലുകളെടുക്കാന്‍ ജനം തയാറാണെങ്കിലും അത് അനുവദിക്കുന്നില്ലല്ലോ? സര്‍ക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നിലവരുന്നത് കോവിഡ് പോരാട്ടത്തിന്റെ ഗൗരവം കുറയ്ക്കും.

  മഹാമാരിക്കാലത്ത് പ്രകൃതിക്ഷോഭവും നേരിട്ട തിരുവനന്തപുരത്ത തീരദേശ ജനതയുടെ ദുരന്തം ഇന്ന് നേരില്‍മനസിലാക്കി. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുത്. സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ചിലവിടാനാണ് എന്റെ തീരുമാനം.

  പുതിയ സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത അഞ്ചുവര്‍ഷം കേരളത്തിന് നല്‍കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും കഴിയട്ടെ. ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുമ്പത്തേതുപോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നു.
  Published by:Anuraj GR
  First published: