രാഹുലിനെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ യുഡിഎഫ് തീരുമാനം

സി.പി.എം വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നായിരുന്നു യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം

news18
Updated: April 3, 2019, 1:00 PM IST
രാഹുലിനെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ യുഡിഎഫ് തീരുമാനം
രാഹുൽ ഗാന്ധി
  • News18
  • Last Updated: April 3, 2019, 1:00 PM IST
  • Share this:
കോഴിക്കോട്: രാഹുലിനെതിരെയുള്ള ബി.ജെ.പി, സി.പി.എം വിമര്‍ശനങ്ങള്‍ക്ക് പ്രതിരോധമൊരുക്കാന്‍ യു.ഡി.എഫ് ഉന്നതതല യോഗത്തില്‍ തീരുമാനം. വയനാട് സ്ഥാനാര്‍ത്ഥിത്വം വര്‍ഗീയവത്കരിച്ച് പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചിരിക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സി.പി.എം വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നായിരുന്നു യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം.

രാഹുലിനെതിരെ ബി.ജെ.പിയും സി.പി.എമ്മും ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിരോധ ആയുധങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടാന്‍ കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം

ബി.ജെ.പി വര്‍ഗ്ഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് യോഗം വിലയിരുത്തി. കശ്മീരിലെ ബി.ജെ.പി -പി.ഡി.പി ബന്ധം ചൂണ്ടിക്കാട്ടി ഇതിനെ പ്രതിരോധിക്കും.

രാഹുല്‍ ന്യൂനപക്ഷ മണ്ഡലത്തില്‍ അഭയം തേടിയെന്ന വിമര്‍ശനം യു.ഡി.എഫ് തള്ളി. വയനാട്ടില്‍ മുസ്ലിം ലീഗ് പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

രാഹുലിനെതിരെ സി.പി.എം നടത്തിയ പപ്പുമോന്‍ വിമര്‍ശനം തിരഞ്ഞെടുപ്പില്‍ അനുകുല പ്രതികരണമുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. രാഹുലിനെ വിമര്‍ശിച്ച് സി.പി.എം ജനാധിപത്യ ചേരിയെ ദുര്‍ബലപ്പെടുത്തുകയാണെന്നതും പ്രചാരണവിഷയമാക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഒരു തവണ കൂടി രാഹുല്‍ വയനാട്ടിലെത്തും.

രാഹുലിന്റെ വരവോടെ ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ചൂട് കേരളത്തില്‍ സാധ്യതയായി ഉപയോഗിക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് അണിയറയില്‍ ഒരുങ്ങുന്നത്. ഒപ്പം രാഹുല്‍ കേരളത്തിലെത്തുന്നത് വയനാടിന് പുറമെയുള്ള മണലങ്ങളില്‍ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
First published: April 3, 2019, 1:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading