കോഴിക്കോട്: ന്യൂനപക്ഷവോട്ടുകള്‍ ഏകീകരിക്കപ്പെട്ടതും രാഹുല്‍ തരംഗവും തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്തുവെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. യു.ഡി.എഫിന് പതിനേഴോ പതിനെട്ടോ സീറ്റ് ലഭിക്കും. പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 2.70 ലക്ഷം കടക്കും. മലപ്പുറത്ത് 2.10 ലക്ഷവും പൊന്നാനിയില്‍ എഴുപതിനായിരവും ഭൂരിപക്ഷം ലഭിക്കുമെന്നാണ് മുസ്ലിം ലീഗ് കണക്ക്. രാഹുല്‍ഗാന്ധിയുടെ വരവും ദേശീയ രാഷ്ട്രീയ സാഹചര്യവും ന്യൂനപക്ഷ വോട്ടുകളില്‍ യു.ഡി.എഫ് അനുകൂല ഏകീകരണമുണ്ടാക്കി. സംസ്ഥാനത്ത് യു.ഡി.എഫിന് പതിനേഴ് സീറ്റുകള്‍ വരെ ലഭിക്കുമെന്നും മുസ്ലിം ലീഗ് വിലയിരുത്തി.
രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു: എന്തുകൊണ്ട്?
വടകരയില്‍ യു.ഡി.എഫ് വിജയം ലീഗ് അഭിമാനപ്രശ്നമായാണ് എടുത്തത്. അത് പ്രചാരണത്തിലും പ്രതിഫലിച്ചു. കോഴിക്കോടും വടകരയിലും പ്രചാരണ രംഗത്ത് കോണ്‍ഗ്രസിന് വീഴ്ചയുണ്ടായതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പലിയടങ്ങളിലും പ്രചാരണം മുസ്ലിം ലീഗ് സ്വന്തം നിലയില്‍ ഏറ്റെടുക്കേണ്ടിവന്നു. ചില പരാതികള്‍ തുടക്കത്തിലുണ്ടായിരുന്നുവെന്നും പിന്നീട് പരിഹരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കള്ളവോട്ട് തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടുവെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. എം.കെ രാഘവനെതിരെ കേസെടുത്ത വേഗത കള്ളവോട്ടില്‍ കാണിച്ചില്ല.
ബി.ജെ.പിവോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ലീഗ് തള്ളി. പരാജയം ഉറപ്പാകുമ്പോഴാണ് സി.പി.എം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.