• HOME
  • »
  • NEWS
  • »
  • kerala
  • »
  • Loka Kerala Sabha| ലോക കേരളസഭയിൽ യുഡിഎഫ് പങ്കെടുക്കില്ല; പ്രവാസി പ്രതിനിധികളെ വിലക്കില്ല

Loka Kerala Sabha| ലോക കേരളസഭയിൽ യുഡിഎഫ് പങ്കെടുക്കില്ല; പ്രവാസി പ്രതിനിധികളെ വിലക്കില്ല

ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ജനകീയ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 21 മുതൽ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും

  • Share this:
    തിരുവനന്തപുരം: ലോക കേരള സഭയിൽ (Loka Kerala Sabha) യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ല. അതേസമയം, പ്രവാസി പ്രതിനിധികളെ വിലക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

    നാളെയും മറ്റന്നാളുമായാണ് ലോക കേരള സഭ നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന കാര്യം ഇന്നത്തെ യോഗത്തിൽ ഉയർന്നുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായടക്കം സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആക്ഷേപങ്ങൾ ഉണ്ടായിട്ടും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടത് മുന്നണി നേതൃത്വവും.

    ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ജനകീയ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 21 മുതൽ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ഇടതു മുന്നണിയുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളെ വരെ സഹകരിപ്പിച്ച് കൊണ്ടാകും ഇത് മുന്നോട്ട് പോകുക.

    'മാധവ വാര്യരുമായി സുഹൃദ് ബന്ധമുണ്ട്, അതിനപ്പുറം ഒന്നുമില്ല': കെ ടി ജലീൽ

    സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീൽ. തനിക്കെതിരെയുള്ള ആരോപണങ്ങളിലേക്ക് മാധവ വാര്യരെ സ്വപ്‌ന സുരേഷ് വലിച്ചിഴയ്ക്കാന്‍ കാരണം അദ്ദേഹത്തിന് എച്ച്ആര്‍ഡിഎസുമായുള്ള തര്‍ക്കമാണെന്ന് കെ ടി ജലീല്‍ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    തിരുനാവായക്കാരനായ മാധവവാര്യര്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു വ്യവസായിയാണ്. അദ്ദേഹത്തെ കുറച്ചുനാളുകളായി തനിക്ക് അറിയാം. അദ്ദേഹവുമായി സുഹൃദ് ബന്ധമുണ്ട് അതിനപ്പുറം ഒന്നുമില്ലെന്നും ജലീല്‍ വ്യക്തമാക്കി. മാധവവാര്യര്‍ ജലീലിന്റെ ബിനാമിയാണെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

    എച്ച്ആര്‍ഡിഎസ് എന്ന, സ്വപ്‌നസുരേഷ് ജോലിചെയ്യുന്ന സ്ഥാപനവുമായി മാധവവാര്യര്‍ക്ക് തര്‍ക്കങ്ങളുണ്ട്. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസിന്‍റെ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവര്‍ക്ക് എച്ച്ആര്‍ഡിഎസ് കൊടുക്കേണ്ട പണം നല്‍കിയില്ല, വണ്ടിചെക്ക് നല്‍കി. ഇതേത്തുടര്‍ന്ന് മുംബൈ ഹൈക്കോടതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ വാര്യര്‍ ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് മാധവ വാര്യരുടെ പേര് സ്വപ്ന പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു. വാര്യര്‍ ഫൗണ്ടഷേന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. അതിനപ്പുറത്തേക്ക് മാധവ വാര്യരുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
    Published by:Rajesh V
    First published: