നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഈരാറ്റുപേട്ടയില്‍ UDF വിജയിച്ചു; LDF വിട്ടുനിന്നു; SDPI തോറ്റു; അവിശ്വാസം പാഴായി

    ഈരാറ്റുപേട്ടയില്‍ UDF വിജയിച്ചു; LDF വിട്ടുനിന്നു; SDPI തോറ്റു; അവിശ്വാസം പാഴായി

    എസ് ഡി പി ഐയിലെ നസീറ സുബൈറിനെ ആണ് യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അബ്ദുൽ ഖാദർ തോൽപ്പിച്ചത്.

    News18 Malayalam

    News18 Malayalam

    • Share this:
    കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ ഒടുവിൽ വീണ്ടും യുഡിഎഫ് വിജയക്കൊടി പാറിച്ചു. മുൻ നഗരസഭാ അധ്യക്ഷയായ സുഹറ അബ്ദുൽ ഖാദർ വീണ്ടും നഗരസഭാ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. എസ് ഡി പി ഐയിലെ നസീറ സുബൈറിനെ ആണ് യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അബ്ദുൽ ഖാദർ തോൽപ്പിച്ചത്. നേരത്തെ പ്രഖ്യാപിച്ച പോലെ എൽ ഡി എഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

    രാവിലെ 11 മണിയോടുകൂടി നഗരസഭയിൽ കൗൺസിൽ യോഗം തുടങ്ങി. തുടർന്ന് ഭരണാധികാരി നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ചുകേൾപ്പിച്ചു. മത്സരിക്കാൻ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നും അംഗങ്ങളെ അറിയിച്ചു. ഇതോടെയാണ് യുഡിഎഫ് സുഹറ അബ്ദുൽ ഖാദർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ എസ്ഡിപിഐ മത്സരിക്കുന്നതായി അറിയിച്ചു. നസീറ സുബൈറിനെ എസ്ഡിപിഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നഗരസഭ കടന്നത്. സഭയിൽ ഹാജരായ 14 യുഡിഎഫ് അംഗങ്ങളും  യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അബ്ദുൽ ഖാദറിന് വോട്ട് ചെയ്തു.

    കഴിഞ്ഞതവണ എൽഡിഎഫ് അനുകൂലമായി തന്ത്രപരമായ നീക്കം സ്വീകരിച്ച അൻസൽന പരീക്കുട്ടി അടക്കം യുഡിഎഫ് ക്യാമ്പിൽ തിരിച്ചെത്തി. ഇതോടെ യുഡിഎഫ് വിജയിക്കുകയായിരുന്നു.  വോട്ടെടുപ്പിൽ പങ്കെടുത്ത 5  എസ്‌ഡിപിഐ അംഗങ്ങളും  പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്തു.

    സിപിഐഎം എസ്ഡിപിഐ കൂട്ടുകെട്ട് എന്ന ആരോപണമാണ് ഈരാറ്റുപേട്ട നഗരസഭ ഭരണത്തിനെതിരായ ഇടതുപക്ഷ അവിശ്വാസപ്രമേയത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞമാസം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ  ഇടതുപക്ഷത്തെ ഒൻപത് അംഗങ്ങളെ കൂടാതെ എസ്ഡിപിഐയയിലെ അഞ്ച് അംഗങ്ങൾ വോട്ട് ചെയ്തു. ഇതോടെ യുഡിഎഫ് ഭരണത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

    എന്നാൽ ഫലത്തിൽ ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ചർച്ചയാകുന്ന രാഷ്ട്രീയ നീക്കം ആയി മാറി. എസ്ഡിപിഐ സിപിഎം കൂട്ടുകെട്ട് എന്ന ആരോപണം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പടെ ഇടതുപാർട്ടികൾ വിട്ടുനിന്നത്.

    ഭരണത്തിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നാണ് ഇക്കാര്യത്തിൽ സിപിഎം എടുക്കുന്ന നിലപാട്. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ചേർന്ന് ഇടതുമുന്നണി യോഗം മത്സരിക്കേണ്ട എന്ന തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ അവിശ്വാസ പ്രമേയത്തിൽ എസ്ഡിപിഐയുമായി സിപിഎം  അവിശുദ്ധബന്ധം ഉണ്ടാക്കി എന്ന് കോൺഗ്രസ് ആരോപണം ഇടതുമുന്നണി ക്യാമ്പിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സിപിഐ അടക്കമുള്ള കക്ഷികൾ ഇതിനെ വൻതോതിലാണ് എതിർത്തത്.

    ഭരണം കിട്ടില്ല എന്ന് കണ്ടിട്ടും ആക്ഷേപങ്ങൾ കേൾക്കാൻ വേണ്ടി മാത്രം അവിശ്വാസ നീക്കം വേണ്ടായിരുന്നു എന്നാണ് സിപിഐ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം ജില്ലയിലെ പല സിപിഎം നേതാക്കൾക്കും ഇതേ അഭിപ്രായമുണ്ട്. ഇതോടെയാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുക എന്ന തീരുമാനത്തിലേക്ക് ഇടതുമുന്നണി എത്തിയത്. ഏതായാലും ഈരാറ്റുപേട്ടയിൽ ഭരണം തിരിച്ചുപിടിക്കാൻ ആയത് കോട്ടയത്ത് യുഡിഎഫ് വലിയ ആശ്വാസമായി. നേരത്തെ കോട്ടയം നഗരസഭയിലും ബിജെപി വോട്ട് ചെയ്തതോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ആണ് ഇത്  കാരണമായത്.
    Published by:Jayesh Krishnan
    First published:
    )}