പിന്തുണച്ച് ലീഗ് വിമതനും; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം

കെ.പി.എ.സലിം ഇ‌തു പക്ഷത്തേക്ക് മാറിയതിനെ തുടർന്നാണ് പി.കെ.രാഗേഷിന് ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിയേണ്ടി വന്നത്.

News18 Malayalam | news18-malayalam
Updated: June 12, 2020, 4:13 PM IST
പിന്തുണച്ച് ലീഗ് വിമതനും; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം
പി.കെ രാഗേഷ്
  • Share this:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫ് പാനലിൽ മത്സരിച്ച പി.കെ.രാഗേഷിനെയാണ് വീണ്ടും  ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തത്. രാഗേഷിന് 28 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥി സിപിഐയിലെ വെള്ളോറ രാജന് 27 വോട്ടുകളാണ് ലഭിച്ചത്. ലീഗ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ.പി.എ.സലീമും വോട്ട് ചെയ്തതാണ് യു.ഡി.എഫ് വിജയത്തിന് കാരണം.
TRENDING:പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ[NEWS]UAE Visa | യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വിസാ കാലാവധി തടസമാകില്ല [NEWS]‍‍മേക്കപ്പ് ഇഷ്‌ടമല്ല എന്ന അഭിപ്രായം വ്യക്തി ജീവിതത്തിന്റെ ഭാഗം മാത്രം; മേക്കപ്പ് വിവാദങ്ങളോട് നിമിഷ സജയൻ [NEWS]

കെ.പി.എ.സലിം ഇ‌തു പക്ഷത്തേക്ക് മാറിയതിനെ തുടർന്നാണ് പി.കെ.രാഗേഷിന് അവിശ്വാസപ്രമേയത്തെ അതിജീവിക്കാനാകാതെ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിയേണ്ടി വന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പി.കെ.രാഗേഷ് രാജിവെച്ച് 86 ദിവസത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. രാഗേഷ് വിജയിച്ചതോടെ മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജിവെച്ച് ലീഗിന്റെ പ്രതിനിധി സി.സീനത്തിനുവേണ്ടി ഒഴിഞ്ഞുകൊടുക്കും. മുന്നണിധാരണയെത്തുടര്‍ന്നാണിത്.
First published: June 12, 2020, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading