നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കളമശേരി നഗരസഭയിലെ നറുക്കെടുപ്പിലും യുഡിഎഫിന് നേട്ടം; ജില്ലയില്‍ യുഡിഎഫിന് 8 നഗരസഭകള്‍

  കളമശേരി നഗരസഭയിലെ നറുക്കെടുപ്പിലും യുഡിഎഫിന് നേട്ടം; ജില്ലയില്‍ യുഡിഎഫിന് 8 നഗരസഭകള്‍

  ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് 20 വീതം വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   കളമശേരി നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ പദവികള്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് 20 വീതം വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

   ചെയര്‍പേഴ്‌സണായി കോണ്‍ഗ്‌സിലെ സീമ കണ്ണനും വൈസ് ചെയര്‍പേഴ്‌സണായി മുസ്ലിം ലീഗിലെ സെല്‍മ്മ അഷറഫുമാണ് നറുക്കെടുപ്പിലൂടെ വിജയിച്ചത്. 20 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ എല്‍.ഡി.എഫിനും 20 സീറ്റുകളായി. ഒരു സീറ്റില്‍ വിജയിച്ച ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

   Also Read ആലപ്പുഴ‍ നഗരസഭയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി CPM

   42 അംഗ കൗണ്‍സിലില്‍ സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനാല്‍ ഒരു വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം നഗരസഭ മുറ്റത്ത് കൂട്ടം കൂടി മുദ്രാവാക്യം മുഴക്കിയ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി.

   എറണാകുളം ജില്ലയില്‍ 13 മുനിസിപ്പാലിറ്റികളാണ് ഉള്ളത് ഇതില്‍ എട്ടിടത്ത് യുഡിഎഫ് ഭരിക്കും. മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, കളമശേരി, പറവൂര്‍, മരട്, തൃക്കാക്കര എന്നിവടങ്ങളിലാണ് യുഡിഎഫ് ഭരിക്കുക. കോതമംഗലം, കൂത്താട്ടുകുളം,പിറവം, തൃപ്പൂണിത്തുറ, എലൂര്‍ മുനിസിപ്പാലിറ്റികള്‍ എല്‍ഡിഎഫ് ഭരിക്കും.
   Published by:user_49
   First published: