നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിരണം ഗ്രാമപഞ്ചായത്തിൽ സ്വതന്ത്രരുടെ പിന്തുണയോടെ UDF അധികാരത്തിൽ; കെ പി പുന്നൂസ് പ്രസിഡന്റ്

  നിരണം ഗ്രാമപഞ്ചായത്തിൽ സ്വതന്ത്രരുടെ പിന്തുണയോടെ UDF അധികാരത്തിൽ; കെ പി പുന്നൂസ് പ്രസിഡന്റ്

  ബിലീവേഴ്സ് ചർച്ച് സ്ഥാപകനും സുവിശേഷകനുമായ കെ പി യോഹന്നാന്റെ സഹോദരനും നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് കെ പി പുന്നൂസ്.

  കെ പി പുന്നൂസ്

  കെ പി പുന്നൂസ്

  • Share this:
   പത്തനംതിട്ട: നിരണം ഗ്രാമപഞ്ചായത്ത് ഭരണം സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് പിടിച്ചു. കോൺഗ്രസ് അംഗം കെ.പി. പൂന്നൂസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റും ബിലീവേഴ്സ് ചർച്ച് സ്ഥാപകനും സുവിശേഷകനുമായ കെ പി യോഹന്നാന്റെ സഹോദരനുമാണ് കെ പി പുന്നൂസ്.

   Also Read- നറുക്കെടുത്തപ്പോൾ വയനാട് യുഡിഎഫിന്; 11 ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കും

   വോട്ടെടുപ്പിൽ ഇരുമുന്നണികൾക്ക് 5 സീറ്റുവീതമാണ് കിട്ടിയത്. രണ്ടു സ്വതന്ത്രരാണ് ഇവിടെ വിജയിച്ചത്. ഇടത്-വലതു മുന്നണി വിമതരായി മത്സരിച്ചവരായിരുന്നു ഇവർ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുവരും യുഡിഎഫിന് വോട്ട് ചെയ്തു.

   Also Read- 'SDPI, UDF പിന്തുണ വേണ്ട'; തെരഞ്ഞെടുക്കപ്പെട്ട ഉടൻ 4 LDF പ്രസിഡന്റുമാര്‍ രാജിവെച്ചു

   നാലാം വാർ‌ഡിൽ നിന്നു വിജയിച്ച അന്നമ്മ ജോർജ് സിപിഎം പാർട്ടിയംഗമായിരുന്നു. ഇവിടെ സീറ്റ് ലഭിച്ചത് പാർട്ടിയംഗമല്ലാത്ത അനുഭാവി മാത്രമായ നെസിയ അനീഷിനാണ്. 161 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്നമ്മയ്ക്ക് ലഭിച്ചത്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. 5, 10 വാർഡുകളിൽ സിപിഎം വിമതർ വോട്ടുപിടിച്ചതാണ് പാർട്ടി സ്ഥാനാർഥികൾ തോൽക്കാനും ഭരണം നഷ്ടപ്പെടാനും കാരണം.

   Also Read- രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ LDF പ്രസിഡന്‍റ്; BJP യെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനെന്ന് UDF

   അഞ്ചിൽ‌ എൽഡിഎഫ് പരാജയപ്പെട്ടത് 8 വോട്ടിനാണ്. ഇവിടെ വിജയിച്ച മെറീന സ്വതന്ത്ര സ്ഥാനാർഥിയാണ്. പത്താം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജോളി ഈപ്പൻ വിജയിച്ചത് 58 വോട്ടുകൾക്കാണ്. സിപിഎം അംഗമായിരുന്ന സാംജി സുരേന്ദ്രൻ സ്വതന്ത്രയായി മത്സരിച്ച് 81 വോട്ടു പിടിച്ചു. ഈ രണ്ടു സീറ്റു ലഭിച്ചിരുന്നെങ്കിൽ‌ സിപിഎമ്മിന് ഏഴു സീറ്റു നേടി ഭരണം നിലനിർത്താമായിരുന്നു.
   Published by:Rajesh V
   First published:
   )}