കൊച്ചി: തൃക്കാക്കരയിൽ (Thrikkakara By-Election Result)ഉമ തോമസിന്റെ (Uma Thomas)വിജയം ഉറപ്പിച്ച സാഹചര്യത്തിൽ കെവി തോമസിന്റെ വീടിന് മുന്നിൽ ആഹ്ളാദ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ പടക്കംപൊട്ടിച്ചാണ് പ്രവർത്തകർ ഉമ തോമസിന്റെ വിജയം ആഘോഷിച്ചത്.
തിരുത മീനുമായി കെ വി തോമസിനെ പരിഹസിച്ചു കൊണ്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആഹ്ളാദം.
ആദായ വില ആദായ വില എന്ന് ആർത്തുവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ കെ വി തോമസിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു.
തൃക്കാക്കര തെരഞ്ഞെടുപ്പിൽ കെവി തോമസ് ഇടതുപക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പാർട്ടി വിലക്ക് മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെതിരേയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കെവി തോമസിനെതിരെ വികാരം ഉണർന്നിരുന്നു.
Also Read-
പി ടി തോമസിന്റെ ഭൂരിപക്ഷം ഉമ തോമസ് മറികടക്കും; നേരത്തേ പറഞ്ഞതല്ലേയെന്ന് വിഡി സതീശൻഅതേസമയം, തൃക്കാക്കരയിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് കെവി തോമസ് പ്രതികരിച്ചു. കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പിൽ വികസനം വേണ്ടവിധത്തിൽ ചർച്ചയായില്ലെന്നും കെവി തോമസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന് ഏറ്റ തിരിച്ചടിയല്ലെന്നുംസിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത നിലപാടിൽ ഉറച്ചു നിൽക്കുന്നതായും കെ വി തോമസ് പറഞ്ഞു.
ജനവിധി അപ്രതീക്ഷിതമെന്ന് CPM എറണാകുളം ജില്ലാ സെക്രട്ടറിതൃക്കാക്കരയിലെ ജനവിധി അപ്രതീക്ഷിതമാണെന്നും പരാജയം സമ്മതിക്കുന്നുവെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പ്രതികരിച്ചു. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും. ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല. ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വസീയമായ ഫലമാണ് പുറത്ത് വന്നത്. തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല, തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനെല്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.