കണ്ണൂർ കോർപറേഷൻ പിടിച്ചെടുത്ത് യു.ഡി.എഫ്.

UDF wrests power from LDF in Kannur corporation | കോൺഗ്രസിന്റെ സുമ ബാലകൃഷ്ണൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു

news18-malayalam
Updated: September 4, 2019, 1:08 PM IST
കണ്ണൂർ കോർപറേഷൻ പിടിച്ചെടുത്ത് യു.ഡി.എഫ്.
udf
  • Share this:
കണ്ണൂർ കോർപറേഷൻ യു ഡി എഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ സുമ ബാലകൃഷ്ണൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു. 28 വോട്ടുകൾ നേടിയാണ് യു ഡി എഫ് വിജയിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഇ.പി. ലതയെ പരാജയപ്പെടുത്തിയാണ് സുമ ബാലകൃഷ്ണൻ കണ്ണൂർ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

54 അംഗ സഭയിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് 28 വോട്ടുകൾ ലഭിച്ചപ്പോൾ എൽ ഡി എഫ് സ്ഥാർത്ഥി 25 വോട്ടുകൾ നേടി. എൽ ഡി എഫിന്റെ പതിനാറാം ഡിവിഷൻ കൗൺസിലർ കെ. റോജയുടെ വോട്ട് അസാധുവായി. ഗുണന ചിഹ്നത്തിന് പകരം ടിക്ക് മാർക്കിട്ടതാണ് വോട്ട് അസാധുവാക്കാൻ കാരണം. കെ.പി.സി.സി. ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ ആറു മാസം മേയറായി തുടർന്ന ശേഷം സ്ഥാനം ലീഗിന് വിട്ടു നൽകുമെന്നാണ് ധാരണ. കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിന്റെ പിന്തുണ യു ഡി എഫിന് അനുകൂലമായതാണ് ഭരണമാറ്റത്തിന് ഇടയാക്കിയത്.

First published: September 4, 2019, 1:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading