ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥർ നാടിനോട് കൂറില്ലാത്തവരാണെന്ന് ഉടുമ്പന്‍ചോല എംഎൽഎ എംഎം മണി. ഇടുക്കി കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍മന്ത്രിയുടെ പരാമര്‍ശം. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് എംഎം മണി പറഞ്ഞു.
അതിർത്തിയിലെ തമിഴ്നാടിന്റെ കടന്നു കയറ്റം തടയാൻ ഒന്നും ചെയ്യുന്നില്ല. ഇക്കാര്യത്തിൽ തമിഴ് നാട് ഉദ്യോഗസ്‌ഥരരെ കണ്ടു പഠിക്കണം. അതിർത്തിയിലെ ഉദ്യോഗസ്‌ഥരെ മുഴവൻ മാറ്റണമെന്നും എം എം മണി പറഞ്ഞു. തമിഴ്‌നാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റുകാരും പോലീസുകാരും ആ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ കാക്കിധാരികളും കാണണമെന്ന് അദ്ദേഹം പറഞ്ഞു.
Also Read-‘കോടതിക്കെതിരായ വിമർശനങ്ങളിൽ ഭയപ്പെടില്ല’; ഓൺലൈൻ ആക്രമണത്തിനെതിരേ ജസ്റ്റിസ് ദേവൻരാമചന്ദ്രൻ
അതിര്‍ത്തിയില്‍ എന്തേലും ഒരു കിള കിളച്ചാല്‍, തമിഴ്‌നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ ഇവിടെ വരും. നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ യാതൊരു കൂറുമില്ലാത്തവരാണ്. ഇവിടുത്തെ പോലീസുകാരടക്കം ഒരുത്തനും തിരിഞ്ഞുനോക്കില്ലെന്ന് അദ്ദേഹം പറയുന്നു. ശമ്പളമൊക്കെ മേടിക്കുന്നുണ്ട്, കൂടാതെ ചിക്ലിയും മേടിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
അതിർത്തിയിൽ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരെ വെക്കണം. പണിചെയ്യാന്‍ പറ്റുന്നവരെ ജോലിക്ക് വെക്കണം. അല്ലാത്തവരെ ഇവിടെയൊന്നും വേണ്ട, കാസര്‍കോട്ടോ വേറെ എവിടെയെങ്കിലും വിടണം. കൂറില്ലാത്തവരെയെന്തിനാണ് നമ്മള്‍ ചുമക്കുന്നതെന്ന് മണി ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.