ദീപ നിശാന്തിന്‍റെ കവിതാമോഷണം; കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് UGC

എ.കെ.പി.സി.ടി.എയുടെ മാഗസിനിൽ ആയിരുന്നു എസ് കലേഷിന്‍റെ കവിത ദീപ നിശാന്തിന്‍റെ പേരിൽ അച്ചടിച്ചു വന്നത്.

news18
Updated: May 3, 2019, 3:50 PM IST
ദീപ നിശാന്തിന്‍റെ കവിതാമോഷണം; കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് UGC
ദീപ നിശാന്ത്
  • News18
  • Last Updated: May 3, 2019, 3:50 PM IST
  • Share this:
തൃശൂർ: കവിതാമോഷണ വിവാദത്തിൽ കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണമെന്നാണ് തൃശൂർ കേരളവർമ കോളേജിന് നൽകിയ നോട്ടീസിൽ യു.ജി.സി നിർദ്ദേശിച്ചിരിക്കുന്നത്. സാഹിത്യമോഷണം റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2011 ൽ കലേഷ് പ്രസിദ്ധീകരിച്ച മാസിക അതേപോലെ ദീപ ടി.എസിന്‍റെ പേരിൽ മാഗസിനിൽ പ്രസിദ്ധീകരിച്ചെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. "പരാതിയിൽ ദീപ നിങ്ങളുടെ കോളേജിലാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വിശദാംശങ്ങളും ഈ വിഷയത്തിൽ കോളേജിന്‍റെ നിലപാടും എത്രയും പെട്ടെന്ന് അറിയിക്കണം." - യു.ജി.സി നോട്ടീസിൽ വ്യക്തമാക്കുന്നു.

'എന്ത് നടപടിയെടുത്തു': ദീപ നിശാന്തിന്‍റെ കവിതാമോഷണത്തിൽ കേരള വർമ്മ കോളേജ് അധികൃതർക്ക് യുജിസിയുടെ നോട്ടീസ്

കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളേജോ സർവകലാശാലയോ മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളോ എന്തെങ്കിലും സ്വതന്ത്ര അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യങ്ങളുടെ വിശദാംശങ്ങളും അറിയിക്കണം. എത്രയും നേരത്തെ മറുപടി നൽകിയാൽ അത്രയും നന്ന് എന്ന് വ്യക്തമാക്കിയാണ് നോട്ടീസ് അവസാനിക്കുന്നത്. യു.ജി.സിയുടെ റീജിയൻ തലവനും ജോയിന്‍റ് സെക്രട്ടറിയുമായ ഡോ. കെ. സാമ്രാജ്യലക്ഷ്മിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കവിതാമോഷണ വിവാദത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജിവെച്ചിരുന്നു. കോളേജ് യൂണിയന്‍റെ ഫൈൻ ആർട്സ് ഉപദേശക സ്ഥാനമായിരുന്നു രാജിവെച്ചത്. വിഷയവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന് വിശദീകരണം നൽകിയതിനു പിന്നാലെയാണ് ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജി വെച്ചത്. ജാഗ്രത കുറവുണ്ടായെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു അന്ന് ദീപ പ്രിൻസിപ്പലിന് നൽകിയ വിശദീകരണം.

എ.കെ.പി.സി.ടി.എയുടെ മാഗസിനിൽ ആയിരുന്നു എസ് കലേഷിന്‍റെ കവിത ദീപ നിശാന്തിന്‍റെ പേരിൽ അച്ചടിച്ചു വന്നത്. കവിതാമോഷണ വിവാദം കോളേജിന്‍റെ യശസിന് മങ്ങലേറ്റതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ്, പ്രിൻസിപ്പൽ ദീപയോട് വിശദീകരണം തേടിയത്.

തന്നെ കവിതാമോഷണ വിവാദത്തിൽ കുടുക്കിയത് ശ്രീചിത്രനാണെന്ന് ദീപ വെളിപ്പെടുത്തിയിരുന്നു.

First published: May 3, 2019, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading