തൃശൂർ: അധ്യാപികയായ ദീപ നിശാന്ത് കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് തൃശൂർ കേരള വർമ്മ കോളേജിലെ പ്രിൻസിപ്പാളിന് യുജിസിയുടെ നോട്ടീസ്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് നൽകണമെന്ന് നോട്ടീസിൽ യു.ജി.സി ആവശ്യപ്പെടുന്നു.
ഈ വിഷയത്തിൽ കോളേജ് മാനേജ്മെന്റിന്റെ നിലപാട് വ്യക്തമാക്കണമെന്നും യു.ജി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
കവിതാ മോഷണത്തിൽ കോളേജ് തലത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ആ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യുജിസിയുടെ ഇടപെടൽ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.