• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനത്തിൽവെച്ച് യുകെ മലയാളി മരിച്ചു; സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യക്ക് മുന്നിലേക്കെത്തിയത് ഭർത്താവിന്റെ വിയോഗവാര്‍ത്ത

വിമാനത്തിൽവെച്ച് യുകെ മലയാളി മരിച്ചു; സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യക്ക് മുന്നിലേക്കെത്തിയത് ഭർത്താവിന്റെ വിയോഗവാര്‍ത്ത

യാത്രക്കാരിലെ മെഡിക്കൽ പ്രഫഷണൽസിന്റെ സഹായത്തോടെ അടിയന്തര മെഡിക്കൽ സഹായം നൽകിയെങ്കിലും ദിലീപിന്റെ ജീവൻ രക്ഷിക്കാനായില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ലണ്ടൻ: കൊച്ചി- ലണ്ടൻ എയർ ഇന്ത്യ വിമാനത്തിൽ യുകെ മലയാളി മരിച്ചു. ബ്രിട്ടനിലെ നോട്ടിങ്ങാമിനു സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് (ജോർജേട്ടൻ-65) ആണ് നാട്ടിൽനിന്ന് തിരിച്ചുപോകുന്നതിനിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ1- 149 വിമാനത്തിലായിരുന്നു സംഭവം. ദിലീപിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യ സോഫിയയ്ക്കു മുന്നിലേക്കെത്തിയത് ഭർത്താവിന്റെ വിയോഗവാര്‍ത്ത.

    വിമാനത്തിൽവെച്ച് ദിലീപിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരിലെ മെഡിക്കൽ പ്രഫഷണൽസിന്റെ സഹായത്തോടെ അടിയന്തര മെഡിക്കൽ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനം ലണ്ടനിലേക്ക് പറക്കുന്നതിനിടെ തന്നെ എയർ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു. അടിയന്തര മെഡിക്കൽ സഹായം ആവശ്യമുണ്ടെന്നും യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. വിമാനം ലാൻഡുചെയ്തപ്പോഴേക്കും പൊലീസിന്റെയും അംബുലൻസിന്റെയും സഹായം ആവശ്യമുണ്ടെന്നു സന്ദേശമെത്തിയതായാണ് വിവരം.

    Also read-തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീടിനുള്ളിൽ മരിച്ചനിലയിൽ

    ഹീത്രൂ വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുന്ന ദിലീപിന്റെ മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കിയേ ബന്ധുക്കൾക്ക് വിട്ടുനൽകൂ. വിമാനത്തിൽവച്ചുതന്നെ മരണം സംഭവിച്ചതിനാൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായി വരും.

    Published by:Sarika KP
    First published: