പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതി നിരവ് മോദിയുടെ ജാമ്യാപേക്ഷയെ എതിർത്ത് യുകെ പ്രോസിക്യൂട്ടർ.
നിരവ് മോദി
Last Updated :
Share this:
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതി നിരവ് മോദിയുടെ ജാമ്യാപേക്ഷയെ എതിർത്ത് യുകെ പ്രോസിക്യൂട്ടർ. ഒരു സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നിരവ് മോദി മറ്റൊരാൾക്ക് കൈക്കൂലിയും വാഗ്ദാനം ചെയ്തു. ഈ സാഹചര്യത്തിൽ നിരവ് മോദിക്ക് ജാമ്യം നൽകരുതെന്നാണ് ആവശ്യം. വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേട് കോടതിയിൽ വെള്ളിയാഴ്ച ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ടാണ് പ്രോസിക്യൂട്ടർ ഇങ്ങനെ വാദിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ടോബി കാഡ് മാൻ ആണ് ഹാജരായത്. നിരവ് മോദിക്ക് ജാമ്യം നൽകിയാൽ കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അദ്ദേഹം നശിപ്പിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
നിരവ് മോദിയുടെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടാണ് പ്രോസിക്യൂട്ടർ ലണ്ടൻ കോടതിയിൽ ഹജരായത്. ജാമ്യം അനുവദിക്കുകയാണെങ്കിൽ സാക്ഷികളെ സ്വാധീനിക്കാൻ നിരവ് മോദി ശ്രമിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.