പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പിതാവ് ശിവാനന്ദൻ. ഇന്ന് രാവിലെയാണ് ഉല്ലാസിന്റെ ഭാര്യ ആശ(38) വീടിനുള്ളിൽ തൂങ്ങിമരിച്ചതായി വാർത്ത വന്നത്. മകളുടെ മരണത്തിൽ സംശയമില്ലെന്ന് ശിവാനന്ദൻ പൊലീസിന് മൊഴി നൽകി.
ആശയും ഉല്ലാസും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഇല്ലെന്നും മാനസികാസ്വാസ്ഥ്യമാകാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ശിവാനന്ദൻ പറയുന്നത്. എന്നാൽ ആശയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Also Read- നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. മാനസിക അസ്വസ്ഥതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നത്. കുട്ടികൾ പറഞ്ഞതും അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസുമായി കുടുംബത്തിൽ ആരും വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ലെന്നും ശിവാനന്ദൻ പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് പൂഴിക്കാട്ടെ വസതിയിൽ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രാത്രി കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾക്കിടയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.