കോഴിക്കോട്: ഉമ്മൻചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനായി പിണറായി വിജയൻ മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനാണ് ശ്രമമെന്നും പൊലീസിലെ അഴിമതിയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സംഭവിച്ചത് രാഷ്ട്രീയ അഴിമതിയാണ്. രമേശ് ചെന്നിത്തലയുടെ കാലത്തും പൊലീസില്‍ വന്‍ അഴിമതി നടന്നു. മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ പൊലീസിന്റെ പണം ദുരുപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരും. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സമരം ശക്തമാക്കും. കേന്ദ്രം ഭരിക്കുന്നത് മോദിയും അമിത് ഷായും ആണെങ്കിൽ അഴിമതി മൂടിവെക്കാനാവില്ല. എല്ലാ അഴിമതിയും പുറത്തു കൊണ്ടുവരുമെന്നും കെ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം. എ.പി.അബ്ദുല്ലക്കുട്ടിയും എ.കെ.നസീറുമെല്ലാം പറയുന്നത് മുസ്ലിം സമൂഹം കേള്‍ക്കുന്നുണ്ട്. അത് തടയാന്‍ ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് സുരേന്ദ്രന് ചോദിച്ചു. കേരളത്തില്‍ ഇരുമുന്നണികളും ഒരുവശത്തും ബിജെപി മറുവശത്തും നില്ക്കുന്ന അസാധാരണ രാഷ്ട്രീയസാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.