• HOME
  • »
  • NEWS
  • »
  • kerala
  • »
  • Uma Thomas | നിലപാടിന്‍റെ രാഷ്ട്രീയം തുടരും; പിടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തി ഉമാ തോമസ്

Uma Thomas | നിലപാടിന്‍റെ രാഷ്ട്രീയം തുടരും; പിടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തി ഉമാ തോമസ്

ഓരോ ചുവടുവെപ്പും പി.ടി.യുടെ രീതിയിലായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. പി.ടി.യുടെ വികസന സ്വപ്‌നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരുമെന്നും ഉമാ തോമസ് പറഞ്ഞു

  • Share this:
    തൃക്കാക്കരയില്‍ (Thrikkakara By-Election Result) യുഡിഎഫ് (UDF) നേടിയ ഉജ്വല വിജയത്തിന് പിന്നാലെ പിടി തോമസിന്‍റെ (P.T Thomas) കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച്  ഉമാ തോമസ് (Uma Thomas).  പി.ടിയെ അടക്കം ചെയ്ത ഉപ്പുതോട് സെന്റ്‌ജോസഫ് ദേവാലയത്തിലെ സെമിത്തേരിയിലെത്തിയാണ് ഉമാ തോമസ് പ്രാര്‍ഥന നടത്തിയത്. മക്കളായ വിവേകും വിഷ്ണുവും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

    തൃക്കാക്കരയിലെ തന്റെ വിജയം പി.ടി.ക്ക് സമര്‍പ്പിക്കാന്‍ വേണ്ടിയാണ് വന്നത്. പി.ടി.തന്നെയാണ് തനിക്ക് മാര്‍ഗദീപം, ഓരോ ചുവടുവെപ്പും പി.ടി.യുടെ രീതിയിലായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. പി.ടി.യുടെ വികസന സ്വപ്‌നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരും. പി.ടി.തന്നെയാണ് തന്നെ നയിക്കേണ്ടതെന്നും പ്രാര്‍ഥന നടത്തിയ ശേഷം ഉമാ തോമസ് പറഞ്ഞു.

    ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പുകാലം തളരാതെ ഊർജ്ജമായി നിന്നത് കരുത്തായി പി.ടിയുടെ ഓർമ്മകൾ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണെന്ന് ഉമാ തോമസ് പറഞ്ഞു.


    എന്നും അദ്ദേഹത്തിന്റെ നിഴലായി കൂടെയിരുന്നിട്ടേയുള്ളൂ. നൂറ് ശതമാനം ആലോചിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. അദ്ദേഹത്തോട് തനിക്കുള്ള ആരാധനയും ഈ കാരണത്താലാണ്. അദ്ദേഹത്തെ കാണാതെ തനിക്ക് ഒന്നും തുടങ്ങാന്‍ സാധിക്കില്ല എന്നത് കൊണ്ടാണ് ശരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിവെച്ച് ഉപ്പുതുറയിലെത്തിയതെന്നും ഉമാ തോമസ് പറഞ്ഞു.

    ഉമ തോമസ് പതിനഞ്ചാം നിയമസഭയിലെ 54-ാമത്തെ കന്നി അംഗം 


    തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ 54-ാമത്തെ കന്നി അംഗമാണ് തൃക്കാക്കരയിൽനിന്ന് ഉപതെരഞ്ഞെടുപ്പ് ജയിച്ചെത്തുന്ന ഉമ തോമസ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചെത്തിയവരിൽ 53 പേർ കന്നി എംഎൽഎമാരായിരുന്നു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷും മന്ത്രിമാരിൽ ഏറിയ പങ്കും നിയമസഭയിലെ കന്നി അംഗങ്ങളായിരുന്നു.

     Also Read- സഹതാപത്തിന്‍റെ വിജയഗാഥ; റേച്ചൽ മുതൽ ഉമ തോമസ് വരെ

    തെരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി നിയമസഭയിൽ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്. ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ടായിരുന്നു. ഉമാ തോമസ് കൂടി ഇവർക്കൊപ്പം ചേരുന്നതോടെ വനിതകളുടെ എണ്ണം 12 ആകും. യുഡിഎഫിലെ വനിതകളുടെ എണ്ണം രണ്ടായി. ഇതിൽ മൂന്നു പേർ മന്ത്രിമാരും. ജെ. ചിഞ്ചുറാണി, പ്രൊഫസർ ബിന്ദു, വീണ ജോർജ് എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ.

    Also Read- 'മുണ്ടുടുത്ത മോദിയുടെ ധാര്‍ഷ്ട്യത്തിന് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയ മറുപടി'; മുഖ്യമന്ത്രിക്കെതിരെ ജയറാം രമേഷ്

    നിരവധി പ്രത്യേകതകളാണ് പതിനഞ്ചാം കേരള നിയമസഭയ്ക്കുള്ളത്. അതിൽ ഏറ്റവും പ്രധാനം കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണി സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുന്നു എന്നതായിരുന്നു. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരിൽ കെ കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുൻ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവർ.

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് 25016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാതോമസ് വിജയിച്ചത്.
    Published by:Arun krishna
    First published: