തൃക്കാക്കരയുടെ പുതിയ എംഎല്‍എയായി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ സ്പീക്കറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് ഉമാ തോമസ് പ്രതിജ്ഞയെടുത്തത്. പതിനഞ്ചാം നിയമസഭയിലെ കോണ്‍ഗ്രസിലെ ഏക വനിതാ എംഎല്‍എ ആണ് ഉമാ തോമസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 27 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമാ തോമസ് പങ്കെടുക്കും.
ഭർത്താവ് പിടി തോമസിന്റെ മരണത്തേത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 56 കാരിയായ ഉമാ തോമസ് വിജയിച്ചത്.
യുഡിഎഫിന് ഒപ്പം ജയിച്ച ആർഎംപി നേതാവ് കെകെ രമയാണ് ഉടമയ്ക്കൊപ്പം 41അംഗ പ്രതിപക്ഷ നിരയിലെ വനിതാ സാന്നിദ്ധ്യം. 2019 ൽ ഷാനിമോൾ ഉസ്മാനു ശേഷം അടുത്തിടെ ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ വനിതാ എംഎല്‍എയാണ് ഉമാ തോമസ്.
2021 ലും യുഡിഎഫ് നേരിട്ട വനിത അംഗങ്ങളുടെ ക്ഷാമത്തിന് ഉപതെരഞ്ഞെടുപ്പ് ജയത്തിലൂടെ അല്പം ആശ്വാസം നല്‍കിയിരിക്കുകയാണ് ഉമാ തോമസ്.
നിയമസഭയിലെ കോണ്‍ഗ്രസിന്റെ വനിതാ പ്രാതിനിധ്യം കഴിഞ്ഞ കുറെ കാലങ്ങളായി നാമമാത്രമാണ്.
2001-2006 നിയമസഭയില്‍ 7 വനിത അംഗങ്ങളാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. ഇതില്‍ 5 പേരും കോണ്‍ഗ്രസ് അംഗങ്ങളും ഘടകകക്ഷിയില്‍ കെ.ആർ.ഗൗരിയ(ജെഎസ്എസ്)മ്മയുമാണ് 2001 ൽ വിജയിച്ചത്. രാധാ രാഘവൻ (നോർത്ത് വയനാട്), സാവിത്രി ലക്ഷ്മണൻ (ചാലക്കുടി) മേഴ്സി രവി(കോട്ടയം) മാലേത്ത് സരളാദേവി(ആറന്മുള) ശോഭനാ ജോര്‍ജ് ( ചെങ്ങന്നൂർ) എന്നിവരായിരുന്നു കോൺഗ്രസ് അംഗങ്ങൾ. മന്ത്രിസഭയിൽ ഗൗരിയമ്മ മാത്രം.
2003ലെ തിരുവല്ല ഉപതെരഞ്ഞെടുപ്പിൽ എലിസബത്ത് മാമ്മൻ മത്തായിയിലൂടെയാണ് യുഡിഎഫിലെ വനിതാ പ്രാതിനിധ്യം ഏഴായി.
എന്നാൽ 2006 ലെ നിയമസഭയിൽ യുഡിഎഫിന് വനിതാ അംഗങ്ങള്‍ ഉണ്ടായില്ല. 2011 ല്‍ പതിമൂന്നാം കേരള നിയമസഭയിൽ മാനന്തവാടിയില്‍ നിന്ന് ജയിച്ച പി.കെ. ജയലക്ഷ്മി യുഡിഎഫിലെയും ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലെയും ഏക വനിതാ അംഗമായി.
2016 ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വനിത അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടില്ല. തുടര്‍ന്ന് 2019 ല്‍ അരൂര്‍ എംഎല്‍എ ആയിരുന്ന എ.എം ആരിഫ് ലോക്സഭയിലേക്ക് പോയ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാന് വിജയിച്ചതോടെയാണ് നിയമസഭയിൽ കോണ്‍ഗ്രസിന് വനിതയെ ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.