• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara by Election | തൃക്കാക്കരയില്‍ ഉമാ തോമസ് തന്നെ UDF സ്ഥാനാര്‍ത്ഥിയാവും; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ്‌

Thrikkakara by Election | തൃക്കാക്കരയില്‍ ഉമാ തോമസ് തന്നെ UDF സ്ഥാനാര്‍ത്ഥിയാവും; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ്‌

പി ടി യുടെ പാതയിലൂടെ താൻ മുൻപോട്ടു പോകുമെന്നും മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ഹൈക്കാമാൻ്റാണ് തീരുമാനം പറയേണ്ടതെന്നും ഉമാ തോമസ്.

Uma_Thomas

Uma_Thomas

  • Share this:
കൊച്ചി: തിരഞ്ഞെടുപ്പിന്(Election) കളമൊരുങ്ങുന്ന തൃക്കാക്കരയിൽ(Thrikkakara) പി. ടി യുടെ ഭാര്യ ഉമാ തോമസിനെ തന്നെ രംഗത്തിറക്കാനാണ് കോൺഗ്രസ്(Congress) തീരുമാനം. ഇതിനിടയിലാണ് പി. ടി. തോമസിൻ്റെ മരണശേഷം ഇതാദ്യമായി  പൊതു പരിപാടിയിൽ പങ്കെടുത്ത്  ഉമാ തോമസ് തൻ്റെ രാഷ്ട്രീയ നീക്കം സജീവമാക്കിയത്. പി .ടി. തോമസിൻ്റെ വിയോഗത്തിനുശേഷം ആദ്യമായിട്ടാണ് ഉമാ തോമസ് പൊതുവേദിയിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അതിജീവതയ്ക്ക് ഐക്യദാർഢ്യമെന്ന പേരിൽ പി. ടി യുടെ സുഹൃത്തുക്കൾ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉമയുടെ സാന്നിദ്ധ്യം.

പി ടി യുടെ പാതയിലൂടെ താൻ മുൻപോട്ടു പോകുമെന്നും മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ഹൈക്കാമാൻ്റാണ് തീരുമാനം പറയേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു. മത്സരിക്കാനുള്ള സാധ്യത ഉമ തള്ളിയില്ലെന്ന് മാത്രമല്ല, ഹൈക്കമാൻഡ് ആണ് ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിൽ തന്നെയുണ്ട് ഉമ സ്ഥാനാർത്ഥിയാകുമെന്ന വ്യക്തമായ സന്ദേശം.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തെ മാറ്റിയ സർക്കാർ നിലപാടിനെ ഉമാ തോമസ് പൊതുവേദിയിൽ വിമർശിച്ചതും ഏറെ ശ്രദ്ധേയമായി. അന്വേഷണം അട്ടിമറിക്കാനുള്ള കുതന്ത്രത്തിൻ്റെ ഭാഗമാണോ ഈ നീക്കത്തിന് പിന്നില്ലെന്നും സംശയിക്കുന്നതായി ഉമ വ്യക്തമാക്കി. പി. ടി. തോമസ് ഉണ്ടായിരുന്നെങ്കിൽ ഇത്തരം രാഷ്ട്രീയ നീക്കത്തിന് എതിരായി അദ്ദേഹം ശക്തമായി രംഗവരുമായിരുനെന്നും അവർ വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാക്കൾ ഉമയുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നേതാക്കളിൽ നിന്നോ ഉമാ തോമസിൽ നിന്നോ കാര്യമായ ഒരു പ്രതികരണം ഉണ്ടായിരുന്നില്ല.

Also Read-മുട്ടിലിന് പിന്നാലെ വൃക്ഷത്തൈ നടൽ ക്രമക്കേടിലും എൻ.ടി. സാജന് പങ്ക്; 13 വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ

തൃക്കാക്കര ലക്ഷ്യമിട്ട് നിരവധി നേതാക്കൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഉമയെ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി. ഡി സതീശനും കെ. പി. സി. സി പ്രസിഡൻ്റ് കെ. സുധാകരനും അടക്കമുള്ള മുതിർന്ന നേതാക്കൾ കൊച്ചിയിലുള്ളതിനാൽ കൂടിയാലോചനകൾ വേഗത്തിലായിരുന്നു

അതേസമയം, ആരുടേയും പേരു പറയാൻ വി ഡി സതീശൻ തയ്യാറായില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഏതുനിമിഷവും പ്രഖ്യാപിച്ചേക്കാമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വന്നാലുടൻ ഉമയുടെ സ്ഥാനാർഥിത്വവും കോൺഗ്രസ് പ്രഖ്യാപിക്കും.
നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പാർട്ടിയിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. സമയമാകുമ്പോൾ ഉമയുടെ പേര് പ്രഖ്യാപിച്ച് പാർട്ടിയിലെ സീറ്റ് മോഹികളുടെ പ്രതിഷേധം ഒഴിവാക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.

Also Read-K Muraleedharan | 'കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമം; മോദിയുമായുള്ള ചര്‍ച്ചയുടെ വിശദാംശം പുറത്ത് വിടണം'; കെ മുരളീധരന്‍

അതിജീവതയ്ക്ക് ഐക്യദാർഢ്യമെന്ന പേരിൽ പി. ടിയുടെ സുഹൃത്തുക്കൾ എറണാകുളം ഗാന്ധി സ്വകയറിലാണ് 48 മണിക്കൂർ ഉപവാസ സമരം സംഘടിപ്പിച്ചത്. സിനിമ താരം രവീന്ദ്രനാണ് ഉപവാസമിരുന്നത്. പരിപാടി പ്രമുഖ അഭിഭാഷകനും, രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ: ജയശങ്കർ ഉത്ഘാടനം ചെയ്തു. ചടങ്ങളിൽ മുഖ്യാത്ഥിയായിട്ടാണ് ഉമാ തോമസ് പങ്കെടുത്തത്. സി. ആർ. നീലകണ്ഠൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Published by:Jayesh Krishnan
First published: