തിരുവനന്തപുരം: തൃക്കാക്കരയിൽ (Thrikkakara By-Election Result) പി ടി തോമസിന്റെ ഭൂരിപക്ഷം ഉമ തോമസ് (Uma Thomas)മറികടക്കുമെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതീക്ഷിച്ച ഫലമാണ് തൃക്കാക്കരയിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. അന്തിമഫലത്തിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.
തൃക്കാക്കരയിൽ വോട്ടെണ്ണൽ രണ്ടാംഘട്ടം പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു.
രണ്ടാംഘട്ടം ലീഡ് നില:
ഉമാ തോമസ് 12022 ജോ ജോസഫ് 7906 എ എൻ രാധാകൃഷ്ണൻ 2875 അനിൽ നായർ 20 ജോമോൻ ജോസഫ് 89 സി പി ദിലീപ് നായർ 7 ബോസ്കോ കളമശേരി 23 മന്മഥൻ 18 നോട്ട 201
അതേസമയം, തൃക്കാക്കരയിൽ വിജയം ഉറപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിൽ ആഘോഷ പ്രകടനങ്ങൾ തുടങ്ങി. വിഡി സതീശൻ ഡിസിസി ഓഫീസിൽ എത്തിയിട്ടുണ്ട്.
തൃക്കാക്കരയിൽ പിടി തോമസിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുമ്പും വിഡി സതീശൻ പറഞ്ഞിരുന്നു. മണ്ഡലത്തിൽ ചിട്ടയോടെയുള്ള പ്രവർത്തനമായിരുന്നു കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ വിജയമാകും തൃക്കാക്കരയിലെന്നുമായിരുന്നു സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.