• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൗരത്വസമരം: പിണറായി വിജയന് പിന്നിൽ അണിനിരക്കുമെന്ന് ഇ.കെ വിഭാഗം നേതാവ്

പൗരത്വസമരം: പിണറായി വിജയന് പിന്നിൽ അണിനിരക്കുമെന്ന് ഇ.കെ വിഭാഗം നേതാവ്

ഭിന്നതകൾ മാറ്റിവെച്ച് യോജിപ്പാണ് വേണ്ടതെന്നും ഉമർ ഫൈസി.

ഉമർ ഫൈസി

ഉമർ ഫൈസി

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്ക് എതിരായ സമരത്തിൽ മുഖ്യമന്ത്രി പിണറായിക്കൊപ്പമെന്ന് ഇ.കെ നേതാവ്. പൗരത്വ സമരത്തിൽ പിണറായി വിജയന് പിന്നിൽ അണിനിരക്കുമെന്ന് ഇ.കെ വിഭാഗം നേതാവ് വ്യക്തമാക്കി. സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി ന്യൂസ് 18നോട് ആണ് ഇത്തരത്തിൽ പ്രതികരണം നടത്തിയത്.

    'പൗരത്വവിഷയം ന്യൂനപക്ഷ പ്രശ്‌നം മാത്രമാക്കാൻ മുല്ലപ്പള്ളി ശ്രമിക്കുന്നു'. സംയുക്ത സമരത്തിൽ പങ്കെടുത്ത ചെന്നിത്തലയെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഉമർ ഫൈസി പറഞ്ഞു. വേണ്ടിവന്നാൽ ലീഗും ഇടതുപക്ഷവുമായി യോജിച്ച് സമരത്തിൽ പങ്കെടുക്കണമെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടു.

    പൗരത്വനിയമം: പ്രതിഷേധങ്ങളെ ചെറുക്കാൻ ബിജെപി; ഡൽഹിയിൽ പ്രധാനമന്ത്രി BJP റാലിയെ അഭിസംബോധന ചെയ്യും

    എല്ലാവരെയും ചേർത്തുപിടിച്ചുള്ള സമരമേ വിജയിക്കൂ. വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തെ അഭിനന്ദിക്കുന്നു. ഭിന്നതകൾ മാറ്റിവെച്ച് യോജിപ്പാണ് വേണ്ടതെന്നും ഉമർ ഫൈസി.
    Published by:Joys Joy
    First published: