'ആ വിമാനം ഉയർന്നിരുന്നുവെങ്കിൽ തീർത്ഥാടകർ പ്രതിസന്ധിയിലായേനെ' യാത്ര മുടങ്ങിയ ഉംറ സംഘത്തിലെ അമീർ
'ആ വിമാനം ഉയർന്നിരുന്നുവെങ്കിൽ തീർത്ഥാടകർ പ്രതിസന്ധിയിലായേനെ' യാത്ര മുടങ്ങിയ ഉംറ സംഘത്തിലെ അമീർ
"വിമാനം ഉയർന്നിരുന്നു എങ്കിൽ അവിടെ നിന്ന് ഉള്ള മടക്ക ടിക്കറ്റ് എടുക്കേണ്ടി വരും. ഉംറ നിർവഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അവിടെ വച്ച് ഇഹ്റാം അവസാനിപ്പിക്കാൻ മൃഗബലിയും നടത്തേണ്ടി വന്നേനെ. ഇതെല്ലാം അപ്രതീക്ഷിത ചെലവ് ആകും ഉണ്ടാക്കുക.
" ഒരു കണക്കിന് ആ വിമാനം പറന്നുയരുന്നതിന് മുൻപ് വിവരം അറിഞ്ഞത് മഹാഭാഗ്യം ആയി. അല്ലെങ്കിൽ ഈ തീർഥാടകർക് വിമാന ടിക്കറ്റ് വീണ്ടും എടുക്കേണ്ടി വന്നേനെ, ഇരട്ടി ചെലവും ഉണ്ടാകുമായിരുന്നു" അൽഹിന്ദ് ട്രാവൽസിന്റെ ഉംറ തീർത്ഥാടക സംഘത്തിലെ അമീർ ( ഗൈഡ്) ആയ ഉമറുൽ ഫാറൂഖ് പറയുന്നു.
കൊറോണ ഭീതിയിൽ സൗദി വിസ നിരോധനം ഏർപ്പെടുത്തിയത് ഉംറ തീർഥാടർക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടിനെ പറ്റി പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "വിമാനം ഉയർന്നിരുന്നു എങ്കിൽ അവിടെ നിന്ന് ഉള്ള മടക്ക ടിക്കറ്റ് എടുക്കേണ്ടി വരും. ഉംറ നിർവഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അവിടെ വച്ച് ഇഹ്റാം അവസാനിപ്പിക്കാൻ മൃഗബലിയും നടത്തേണ്ടി വന്നേനെ. ഇതെല്ലാം അപ്രതീക്ഷിത ചെലവ് ആകും ഉണ്ടാക്കുക. മാത്രമല്ല നിരോധനം നീങ്ങിയാൽ വീണ്ടും ടിക്കറ്റും മറ്റും എടുക്കേണ്ടി വരികയും ചെയ്യും. ഇത് വിമാനത്താവളത്തിൽ വച്ച് തന്നെ യാത്ര മുടങ്ങിയതോടെ ടിക്കറ്റ് റദ്ദാക്കാൻ പറ്റി. " ഉമറുൽ ഫാറൂഖ് പറഞ്ഞു.
വർഷങ്ങളായി ഈ മേഖലയിൽ പ്രർത്തിക്കുന്ന വ്യക്തി ആണ് ഉമറുൽ ഫാറൂഖ്. വർഷം ചുരുങ്ങിയത് 8 തവണയെങ്കിലും ഉംറ സംഘവും ആയി പോകുന്നുണ്ട്. ഇത് പോലെ യാത്ര മുടങ്ങിയ അനുഭവം ആദ്യമായി ആണെന്നും അദ്ദേഹം പറയുന്നു. സൗദി നിരോധനം തുടരുന്ന സാഹചര്യത്തിൽ മറ്റൊരു പ്രശ്നം കൂടിയുണ്ട്. " 28 ദിവസം ആണ് വിസാ കാലാവധി. ഇതിനുള്ളിൽ നിരോധനം നീങ്ങിയില്ല എങ്കിൽ വീണ്ടും വിസ എടുക്കേണ്ടി വരും. ഇതിന് സമയം എടുക്കും. " അങ്ങനെ ഉണ്ടായാൽ ഉംറ തീർഥാടനം ഇനിയും വൈകും എന്നും അദ്ദേഹം. ഈ ഘട്ടത്തിൽ സൗദി വിസാ കാലാവധി നീട്ടി നൽകണം എന്ന ആവശ്യവും ഉയരുന്നുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.