• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്ലസ് ടു സയൻസ് നിർബന്ധം: കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള PSC വിജ്ഞാപനത്തിനെതിരെ UNA

പ്ലസ് ടു സയൻസ് നിർബന്ധം: കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള PSC വിജ്ഞാപനത്തിനെതിരെ UNA

കേരളത്തിൽ ഉൾപ്പെടെ  ഇന്ത്യയിൽ എവിടെയും ജനറൽ നഴ്സിംഗ് കോഴ്സ് പഠിക്കാൻ പ്ലസ് ടു സയൻസ് നിർബന്ധമില്ല. കേരളത്തിലെ സർക്കാർ നഴ്സിംഗ് സ്കൂളുകളിലും ഇത് ബാധകമല്ല. 

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
സംസ്ഥാന ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള PSC വിജ്ഞാപനത്തിന് എതിരെ നഴ്സുമാരുടെ സംഘടന. പ്ലസ് ടു സയൻസ് വിഷയം അപേക്ഷകർക്ക് നിർബന്ധമാക്കിയത് ജനറൽ നഴ്സിംഗ് കഴിഞ്ഞവർക്ക് തിരിച്ചടിയാകും എന്നാണ് ആരോപണം.. വിജ്ഞാപനത്തിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് നഴ്സുമാരുടെ സംഘടന.

പി.എസ് സി വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സുമാർക്കും ജനറൽ നഴ്സുമാർക്കും കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള അപേക്ഷ നൽകാം.എന്നാൽ ഉദ്യോഗാർഥികൾ പ്ലസ്ടു വോ, പ്രീഡിഗ്രിയോ, വി.എച്ച്.സി.ഇ യോ  സയൻസ് വിഷയങ്ങളിൽ പാസ്സ് ആയിരിക്കണം.

Also Read-Corona Virus: കൊറോണ വൈറസ് ബാധിതർക്കായി 10 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി പണിത് ചൈന

കേരളത്തിൽ ഉൾപ്പെടെ  ഇന്ത്യയിൽ എവിടെയും ജനറൽ നഴ്സിംഗ് കോഴ്സ് പഠിക്കാൻ പ്ലസ് ടു സയൻസ് നിർബന്ധമില്ല. കേരളത്തിലെ സർക്കാർ നഴ്സിംഗ് സ്കൂളുകളിലും ഇത് ബാധകമല്ല. സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം എന്ന് നിഷ്കർഷിക്കുമ്പോൾ തന്നെ ബയോളജി വേണമെന്ന് നിർബന്ധമില്ല.  കമ്പ്യൂട്ടർ സയൻസ് പഠിച്ചവർക്കും അപേക്ഷിക്കാം. മറ്റ് ഗ്രൂപ്പുകൾ പഠിച്ചവർക്ക് മാത്രം എന്തുകൊണ്ട് അയാഗ്യത കൽപ്പിക്കുന്നുവെന്നാണ് നഴ്സുമാരുടെ ചോദ്യം.

അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യു എൻ എ ഭാരവാഹികൾ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,  പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് ദേശീയ വർക്കിംഗ് പ്രസിഡന്റ്  റിൻസ് ജോസഫ് ന്യൂസ് 18 നോട് പറഞ്ഞു.

കേരളത്തിൽ 2007 ന് മുൻപ് വരെ സ്റ്റാഫ്‌ നഴ്‌സ്‌ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പ്ലസ്ടു സയൻസ് നിർബന്ധമല്ലായിരുന്നു.  കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമില്ലായിരുന്നു.  പ്ലസ് ടു സയൻസ് പഠിക്കാത്ത നിരവധി പേർ 2007 ന് മുൻപ് സർവീസിൽ കയറി സുസ്ത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നുണ്ട്.   കേരളത്തിൽ തന്നെ ESI,  ശ്രീചിത്ര,  RCC  എന്നിവിടങ്ങളിലും  പ്ലസ് ടു സയൻസ് പഠിക്കാത്ത ധാരാളം നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്.നിബന്ധനകൾ വിവേചനമാണെന്ന് കാട്ടി  കേരള അഡ്മിനിസ്ട്രിറ്റീവ് ട്രെബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് സംഘടന.
Published by:Asha Sulfiker
First published: