കൊച്ചി: അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസിലെ പ്രവേശനത്തിൽ 25 ശതമാനം ദുർബല വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കാകണമെന്ന് ഹൈക്കോടതി. ഇതിനായി ചെലവാകുന്ന തുക ലഭിക്കാൻ സ്കൂളുകൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അണ്‍ എയ്ഡഡ് സ്കൂളുകൾ, സമീപ പ്രദേശങ്ങളിലെ ദുർബലരായ വിദ്യർഥികൾക്ക് പ്രവേശനം നൽകണമെന്ന് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലുണ്ട്. ഇതനുസരിച്ച് പ്രവേശനം ചിട്ടപ്പെടുത്താനാണ് കോടതിയുടെ നിർദേശം. പഠനച്ചെലവ് പൂർണമായും സർക്കാർ വഹിക്കണം.
Also Read- ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കും; ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് ഇറക്കും വിദ്യാർഥികളുടെ ചെലവിനായി സ്കൂളുകൾക്ക് സർക്കാരിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. കോവിഡ് കാലത്ത് ഓണ്‍ലൈൻ ക്ലാസുകളായിരുന്നിട്ടും സ്കൂളുകൾ ഉയർന്ന ഫീസ് വാങ്ങിയെന്ന് കാട്ടി കൊച്ചി സ്വദേശി ആൽബർട്ടാണ് ഹർജി നൽകിയത്.
കോടതി വിധി നടപ്പായാൽ നിർധനരായ കുട്ടികൾക്ക് മികച്ച സ്കൂളുകളിൽ വിദ്യാഭ്യാസത്തിന് അവസരമുണ്ടാകും. ഈ അധ്യയന വർഷം മുതലെങ്കിലും കോടതി വിധി നടപ്പാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala high court