തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മന്ത്രി എം വി ഗോവിന്ദന്. അനധികൃത പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, താത്കാലിക കമാനങ്ങള്‍, പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കൂടാതെ പൊതുനിരത്തിലും നടപ്പാതകളിലും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനായി എടുത്തിട്ടുള്ള കുഴികള്‍ മൂടാനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈകൊള്ളണമെന്ന് നിര്‍ദേശം നല്കി. നാഷണല്‍ ഹൈവേയുടെ അതോറിറ്റിയുടെ അതീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തയാറാവണമെന്ന് മന്ത്രി ആവശ്ടപ്പെട്ടു.
പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍ അറിയിപ്പ് ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവ നീക്കം ചെയ്യുന്നതിന് ആവശ്യമായ ചെലവ് ഈടാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
200 രൂപ മുദ്രപത്രത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കിയാല്‍ മാത്രമേ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയുള്ളൂ. ഹോര്‍ഡിങ്സുകളും മറ്റും പൊട്ടി വീണ് പൊതുജനങ്ങള്‍ക്ക് അപകടം പറ്റുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതിനാല്‍ പരസ്യ ബോര്‍ഡുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്ക്കായിരിക്കും എന്ന് മന്ത്രി അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.