തിരുവനന്തപുരം: പാലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ അവസാനവട്ട ശ്രമങ്ങളുമായി കോൺഗ്രസ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടില ചിഹ്നം ഇല്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന നിലപാടിലാണ് ജോസ് കെ മാണി. സ്ഥാനാർഥിയുടെ കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നും മണിക്കൂറുകൾക്കകം ധാരണയിലെത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.
എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നു ഇപ്പോൾ പറയാനാകില്ലെന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്റെ പ്രതികരണം. രണ്ടില ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി ഉണ്ടാകുമെന്നും സ്ഥാനാർഥി ഇന്നു തന്നെ ഉണ്ടാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിഷ ജോസ് കെ മാണിയെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.