അറ്റകുറ്റപ്പണികൾ പൂർത്തിയായില്ല; പാലാരിവട്ടം പാലം ഇന്ന് തുറക്കില്ല

അറ്റകുറ്റപ്പണികൾ എന്ന് പൂര്‍ത്തിയാക്കാനാകും എന്നതില്‍ ആർക്കും വ്യക്തതയില്ല

news18
Updated: June 1, 2019, 7:09 AM IST
അറ്റകുറ്റപ്പണികൾ പൂർത്തിയായില്ല; പാലാരിവട്ടം പാലം ഇന്ന് തുറക്കില്ല
പാലാരിവട്ടം പാലം
  • News18
  • Last Updated: June 1, 2019, 7:09 AM IST
  • Share this:
കൊച്ചി: നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പാലാരിവട്ടം മേല്‍പ്പാലം ഇന്ന് തുറക്കില്ല. ജൂണ്‍ ഒന്നിന് പാലം തുറന്നു നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം എന്ന് തുറക്കുമെന്നതില്‍ ആര്‍ബിഡിഎസിനും വ്യക്തതയില്ല. പാലത്തിലെ ടാംറിഗ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ അടക്കം പണി ബാക്കിയുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. അതിനാല്‍ പാലം ഗതാഗതത്തിന് തുറന്നു നല്‍കുന്നത് ഇനിയും വൈകാന്‍ ആണ് സാധ്യത. ഇന്ന് പാലം തുറക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാണ ചുമതലയുള്ള ആര്‍ബിഡിസി വ്യക്തമാക്കി.

അറ്റകുറ്റപ്പണികൾ എന്ന് പൂര്‍ത്തിയാക്കാനാകും എന്നതില്‍ ഇവര്‍ക്കും വ്യക്തതയില്ല. ഐഐടി വിദഗ്ധര്‍, നിർമാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ പാലം ഇനി എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. പാലത്തിന്റെ ഉപരിതലം ബലപ്പെടുത്തിയതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ലാബുകളുടെ നിലവാരം സംബന്ധിച്ച സംശയങ്ങളും ബാക്കി നില്‍ക്കുന്നുണ്ട് . അതേസമയം വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ വൈകാതെ തീരുമാനം എടുക്കും. തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിയും ഉടന്‍ ലഭിച്ചേക്കും.

First published: June 1, 2019, 7:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading