മരടിൽ ആദ്യം പൊളിക്കുക ഏതു ഫ്ലാറ്റ്? അനിശ്ചിതത്വം തുടരുന്നു

സമയക്രമം മാറ്റുന്നതിൽ കമ്പനികൾ എതിർപ്പ് അറിയിച്ചതായാണ് സൂചന

News18 Malayalam | news18-malayalam
Updated: January 4, 2020, 6:59 AM IST
മരടിൽ ആദ്യം പൊളിക്കുക ഏതു ഫ്ലാറ്റ്? അനിശ്ചിതത്വം തുടരുന്നു
മരട് ഫ്ലാറ്റ്
  • Share this:
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ ക്രമമാറ്റം സംബന്ധിച്ച കാര്യങ്ങളിൽ ഇനിയും തീരുമാനമായില്ല. ഇക്കാര്യത്തിൽ  പൊളിക്കൽ കമ്പനികൾ തീരുമാനം അറിയിച്ചിട്ടില്ലെന്നും  അന്തിമ തീരുമാനം ഒരു ദിവസത്തിനുള്ളിൽ ഉണ്ടാവുമെന്നും സബ് കളക്ടർ പറഞ്ഞു.

ആൽഫാ  ഫ്ലാറ്റ് പൊളിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനായിരുന്നു സാങ്കേതിക സമിതി യോഗം ചേർന്നത്. എന്നാൽ ഒരു മണിക്കൂറിലധികം നടന്ന ചർച്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമം മാറ്റുന്നതിൽ  പൊളിക്കൽ കമ്പനികൾ തീരുമാനം അറിയിക്കാത്തതാണ് തടസമായത്. സമയക്രമം മാറ്റുന്നതിൽ കമ്പനികൾ എതിർപ്പ് അറിയിച്ചതായാണ് സൂചന.

സ്ഫോടന സമയത്ത് അഞ്ചു ഫ്ളാറ്റുകളുടെയും സമീപത്ത് നിന്നായി 290 കുടുംബങ്ങളെ ഒഴിപ്പിക്കും. സ്ഫോടനത്തിന് മൂന്ന് മണിക്കൂർ മുൻപ് ആളുകൾ ഒഴിയണം. സ്ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകും. നിലവിൽ സ്ഫോടക വസ്തുക്കൾ എത്തിച്ച ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ അനുമതി കിട്ടിയാലുടൻ  സ്ഫോടക വസ്തുക്കൾ  നിറക്കുമെന്നും സബ് കലക്ടർ പറഞ്ഞു.
Published by: meera
First published: January 4, 2020, 6:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading