കൊച്ചി: കൊച്ചി മെഡിക്കൽ കോളജിന്റെ നിർമാണത്തിലിരുന്ന കെട്ടിട ഭാഗം ഇടിഞ്ഞു വീണു. ആറ് പേർക്ക് പരിക്കേറ്റു. കാൻസർ സെന്ററിന്റെ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
പരിക്കേറ്റവരെ കൊച്ചി മെഡിക്കൽ കോളജിൽ തന്നെ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി.
കാൻസെന്ററിന്റെ നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ നിർമാണക്കമ്പനിയിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.