നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രക്തസമ്മർദ്ദം കൂടി; നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ നിരീക്ഷണത്തിൽ

  രക്തസമ്മർദ്ദം കൂടി; നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ നിരീക്ഷണത്തിൽ

  വി അബ്ദുറഹ്മാനെ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല.

  Abdurahman_V

  Abdurahman_V

  • Share this:
   മലപ്പുറം: സി പി എം മന്ത്രിയായി നിശ്ചയിച്ച വി അബ്ദുറഹ്മാൻ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് നിരീക്ഷണത്തിൽ. വി അബ്ദുറഹ്മാനെ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. ഇതേത്തുടർന്ന് മലപ്പുറത്തെ സിപിഎം നേതൃത്വമാണ് വി അബ്ദുറഹ്മാൻ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കിയത്.

   രക്തസമ്മർദ്ദത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം വി അബ്ദുറഹ്മാൻ നിരീക്ഷണത്തിലാണെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയൻ അറിയിച്ചു. അതേസമയം വി അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

   ഇന്നു ചേർന്ന സി പി എം നേതൃയോഗമാണ് പാർട്ടിയുടെ മന്ത്രിമാരെ നിശ്ചയിച്ചത്. മലപ്പുറം ജില്ലയിൽനിന്ന് വി അബ്ദുറഹ്മാനെ മന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായ രണ്ടു തവണ താനൂരിൽനിന്ന് വിജയിച്ചശേഷമാണ് വി അബ്ദുറഹ്മാൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. മുമ്പ് കോൺഗ്രസ് നേതാവായിരുന്നു വി അബ്ദുറഹ്മാൻ 2016ലാണ് താനൂരിൽ ഇടത് സ്ഥാനാർഥിയായി വന്നത്. ഇത്തവണ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് വി അബ്ദുറഹ്മാൻ തോൽപ്പിച്ചത്.

   Also Read- ആ 500 പേരിലുണ്ട് ജനാർദനൻ; വിശിഷ്ടാതിഥിയായി

   മലപ്പുറം ജില്ലയിൽനിന്ന് വി അബ്ദുറഹ്മാൻ, നന്ദകുമാർ എന്നിവരിൽ ഒരാൾ മന്ത്രിയാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹം. എന്നാൽ ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വി അബ്ദുറഹ്മാനെ മന്ത്രിയാക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെ ഇത്തവണ പരിഗണിച്ചില്ല. മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാം മന്ത്രിമാരും പുതുമുഖങ്ങളായിരിക്കണമെന്ന തീരുമാനമാണ് സി പി എം നടപ്പാക്കിയത്. ബന്ധുനിയമന വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്ത് കെ ടി ജലീലിന് രാജിവെക്കേണ്ടിയും വന്നിരുന്നു.

   അതേസമയം കെ കെ ശൈലജ ടീച്ചർക്ക് ഇളവ് നൽകി മന്ത്രിസഭയിൽ എടുക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വിമർശനം തുടരുകയാണ്. സിനിമാതാരങ്ങൾ ഉൾപ്പടെ കെ കെ ശൈലജ ടീച്ചറെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് ക്യാംപയ്ൻ തുടങ്ങിയിട്ടുണ്ട്.

   രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഇടമില്ല. നിലവിലുള്ള എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയം, കെ കെ ശൈലജ ടീച്ചർ പാർട്ടി വിപ്പ് ആകുമെന്നാണ് റിപ്പോർട്ടുകൾ.

   സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ
   Published by:Anuraj GR
   First published:
   )}