നടി ലീനയുടെ ബ്യൂട്ടി പാർലറിനു നേരെ അധോലോക സംഘത്തിന്‍റെ വെടിവെപ്പ്

news18india
Updated: December 15, 2018, 5:23 PM IST
നടി ലീനയുടെ ബ്യൂട്ടി പാർലറിനു നേരെ അധോലോക സംഘത്തിന്‍റെ വെടിവെപ്പ്
ലീന മരിയ പോൾ
  • Share this:
കൊച്ചി: നഗരത്തിൽ അധോലോക സംഘം ആഡംബര ബ്യൂട്ടി പാർലറിലേക്ക് നിറയൊഴിച്ചു. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലേക്കാണ് രണ്ടംഗ സംഘം നിറയൊഴിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും ചലച്ചിത്ര നടിയുമായ ലീന മരിയാ പോളിന്‍റെ ഉടസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാർലർ.
വൈകുന്നേരം മൂന്നരയ്ക്കാണു കൊച്ചി നഗരത്തെ നടുക്കിയ വെടിവെപ്പ് പനമ്പിള്ളി നഗറിൽ അരങ്ങേറിയത്.

ബ്യൂട്ടിപാര്‍ലര്‍ ഉടമയും ചലച്ചിത്ര നടിയുമായ ലീനയിൽ നിന്ന് പണം ആവശ്യപ്പെട്ട് പലതവണ മുംബൈ ആധോലോകത്തിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ക്വട്ടേഷൻ ആക്രമണം.
മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ സന്ദേശം ലഭിച്ചതെന്ന് പൊലീസിന് നടി മൊഴി നൽകിയെന്നാണ് വിവരം.

25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ, പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്‍റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. വെടിവെപ്പിനു ശേഷം രണ്ടംഗ അക്രമി സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പാർലറിലേക്ക് നിറയൊഴിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ അക്രമി സംഘം മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിച്ചിരുന്നു. ഇത് പൊലീസ് സംഘം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന.

സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

2013ൽ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ബ്യൂട്ടി പാർലർ ഉടമയായ ലീന. ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ചാണ് നടി കൂടിയായ ലീനയെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ ലീന പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാർലർ സ്ഥിതി ചെയ്യുന്നത്.

First published: December 15, 2018, 5:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading