• HOME
  • »
  • NEWS
  • »
  • kerala
  • »
  • Unemployment | സംസ്ഥാനത്ത് 30 ലക്ഷം തൊഴില്‍രഹിതർ; പക്ഷേ തൊഴില്‍രഹിത വേതനം വാങ്ങാനാളില്ല

Unemployment | സംസ്ഥാനത്ത് 30 ലക്ഷം തൊഴില്‍രഹിതർ; പക്ഷേ തൊഴില്‍രഹിത വേതനം വാങ്ങാനാളില്ല

1982ലാണ് സംസ്ഥാനത്ത് പത്താം ക്ലാസ് പാസായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു റജിസ്റ്റർ ചെയ്യുന്നവർക്കായി തൊഴിൽരഹിത വേതന പദ്ധതി ആരംഭിച്ചത്

  • Share this:
    തിരുവനന്തപുരം: എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണക്കുകള്‍ പ്രകാരം  മുപ്പത് ലക്ഷത്തോളം തൊഴില്‍രഹിതരാണ് കേരളത്തില്‍ ഉള്ളത്. പക്ഷെ തൊഴില്‍രഹിത വേതനം വാങ്ങാന്‍ ആളില്ല എന്നതാണ് വാസ്തവം. കുടുംബ വാർഷിക വരുമാനം 12,000 രൂപയായി നിശ്ചയിച്ചിരിക്കുന്നതിനാലാണ് ഭൂരിഭാഗം പേരും തൊഴിൽരഹിത വേതന പട്ടികയിൽ നിന്നു പുറത്താകാന്‍ കാരണം.  ഇപ്പോഴും മാസം 120 രൂപ മാത്രമാണ് തൊഴിൽരഹിത വേതനമായി സര്‍ക്കാര്‍ നല്‍കുന്നത്.

    കുടുംബ വാർഷിക വരുമാനപരിധി 12,000 രൂപയിൽനിന്ന് 24,000 രൂപയായി ഉയർത്തണമെന്നും, തൊഴിൽരഹിത വേതനം മാസം 120 രൂപയിൽനിന്ന് 250 രൂപയാക്കണമെന്നും സര്‍ക്കാരിന് ശുപാര്‍ശ ലഭിച്ചിരുന്നു. തൊഴിൽ വകുപ്പിനു കീഴിലുള്ള എംപ്ലോയ്മെന്റ് ഡയറക്ടറേറ്റാണ് ഒരു വർഷം മുൻപ് സർക്കാരിനു ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    Also Read- പൊലീസ് വാനിൽ ചന്ദ്രക്കലയും നക്ഷത്രവും; വിവാദമായത് പമ്പയിലെത്തിയ വാഹനത്തിലെ ചിഹ്നം

    സംസ്ഥാനത്ത് തൊഴിൽരഹിത വേതനം കൈപ്പറ്റു‍ന്നവരുടെ എണ്ണം 5 വർഷത്തിനിടെ 3.24 ലക്ഷത്തിൽനിന്നു 24,000 ആയി കുറഞ്ഞതായാണ് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്ക്. തൊഴിലുറപ്പു പദ്ധതിയിൽ‍പ്പെട്ടവരെ ഒഴിവാക്കിയതും അപേക്ഷകരുടെ എണ്ണം കുത്തനെ കുറയാൻ കാരണമായി.

    1982ലാണ് സംസ്ഥാനത്ത് പത്താം ക്ലാസ് പാസായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു റജിസ്റ്റർ ചെയ്യുന്നവർക്കായി തൊഴിൽരഹിത വേതന പദ്ധതി ആരംഭിച്ചത്. 18–35 പ്രായപരിധിയും നിശ്ചയിച്ചു. ആദ്യം 80 രൂപയായിരുന്നത് പിന്നീട് 120 രൂപയാക്കി ഉയര്‍ത്തിയിരുന്നു. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തു ജോലി കാത്തിരിക്കുന്നത് 29,17,007 പേരാണ്. ഇതില്‍  18.52 ലക്ഷം പേരും വനിതകളാണ്.

    എഴുത്തുകാർക്ക് രാഷ്ട്രീയ ചായ‍്‍വ് ഉണ്ടാകാം; എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ലെന്ന് കവി കെ സച്ചിദാനന്ദൻ


    കോഴിക്കോട്: എഴുത്തുകാർ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കവി സച്ചിദാനന്ദൻ (K Satchidanandan). അവരെ അവരുടെ കാര്യങ്ങൾക്ക് വിടണം. പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ചായ്വുകൾ ഉണ്ടാകാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ആരും ആരുടേയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കുമെന്നും സാഹിത്യ അക്കാദമി ചെയർമാൻ കൂടിയായ സച്ചിദാനന്ദൻ പറഞ്ഞു. എഴുത്തുകാർ പ്രതികരിക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനാണ് സച്ചിദാനന്ദന്റെ മറുപടി. എല്ലാ പാർട്ടികളിലും സുഹൃത്തുക്കൾ ഉണ്ട്, എന്നാൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.

    Also Read- 'ഭരണത്തില്‍ അവതാരം ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇപ്പോള്‍ ഷാജ് കിരണുള്‍പ്പെടെ ദശാവതാരം ആയി'; വിഡി സതീശന്‍

    സംസ്ഥാനത്തെ പൊലീസ് അതിക്രമത്തെ അപലപിക്കുന്നുവെന്ന് സച്ചിദാനന്ദൻ പറഞ്ഞു. സർക്കാർ നിർദേശം പൂർണമായി പാലിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. എല്ലാ കാലങ്ങളിലും സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങൾ പൊലീസ് ചെയ്യാറുണ്ട്. യുഎപിഎ ,അനാവശ്യ അറസ്റ്റുകൾ എന്നിവ ശരിയല്ല. കറുത്ത മാസ്ക് , വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഏതോ പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിയന്ത്രണങ്ങൾക്ക് പിന്നിലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
    Published by:Arun krishna
    First published: