തിരുവനന്തപുരം: നിരത്തുകളിൽ ബസ് പാർക്ക് ചെയത് മാര്‍ച്ച് നാലിന് നടത്തിയ മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് 140 ജീവനക്കാർക്ക് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. 70 വീതം കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് നോട്ടീസ് നൽകിയത്. സിറ്റി, പേരൂർക്കട ,വികാസ് ഭവൻ, പാപ്പനംകോട്, നെടുമങ്ങാട്, വിഴിഞ്ഞം, കണിയാപുരം, വെളളനാട് ,തിരു. സെൻട്രൽ ഡിപ്പോകളിലെ ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്.
നോട്ടീസിന് ജീവനക്കാർ ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്തു, സർവീസുകൾ മുടക്കി തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇതിനിടെ പണിമുടക്കിയ 18 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാതാരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രശ്നമുണ്ടാക്കിയ സ്വകാര്യ ബസ്സിൻറെ പെർമിറ്റ് സസ്പെന്റ് ചെയ്യാനും നടപടി ആരംഭിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.