• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വകുപ്പ് മാറ്റത്തില്‍ അതൃപ്തി; നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു

ജൂണ്‍ പത്തിന് നല്‍കിയ രാജിക്കത്ത് ഞായറാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നവജോത് സിംഗ് സിദ്ധു പുറത്തുവിട്ടത്.

news18
Updated: July 14, 2019, 12:58 PM IST
വകുപ്പ് മാറ്റത്തില്‍ അതൃപ്തി; നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു
news18
news18
Updated: July 14, 2019, 12:58 PM IST
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ഭിന്നതയ്‌ക്കൊടുവില്‍ മുന്‍ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ജൂണ്‍ പത്തിന് നല്‍കിയ രാജിക്കത്ത് സിദ്ധു ഞായറാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

ഒരുമാസം മുന്‍പ് തദ്ദേശ വകുപ്പിന് പകരമായി ഊര്‍ജ്ജ വകുപ്പിന്റെ ചുമതല സിദ്ധുവിന് നല്‍കിയിരുന്നു. എന്നാല്‍ അത് ഏറ്റെടുക്കാന്‍ സിദ്ധു ഇതുവരെ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ സിദ്ധുവിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി അമരാന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. നഗര മേഖലകളില്‍ വോട്ട് കുറയാന്‍ കാരണം തദ്ദേശ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തദ്ദേശ വകുപ്പ് സിദ്ധുവില്‍ നിന്നും എടുത്തു മാറ്റിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ  ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗവും സിദ്ദു ബഹിഷ്‌കരിച്ചിരുന്നു. നഗര മേഖലകളില്‍ നിന്നാണ് പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടായതെന്നാണ് സിദ്ദുവിന്റെ വാദം. നഗര മേഖലയിലെ 54 സീറ്റുകളില്‍ 34ഉം കോണ്‍ഗ്രസ് ജയിച്ചെന്നും തോൽവി തന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിദ്ധു ആരോപിച്ചിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ ഫേസ്ബുക്കില്‍ ലൈവിലൂടെ പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പുകളില്‍നിന്ന് അമരീന്ദര്‍ സിംഗ് പുറത്താക്കിയത്. സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിന് ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതാണ് മുഖ്യമന്ത്രിയുമായി അകല്‍ച്ചയുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍.

Also Read മെട്രോ ട്രെയിനിന്റെ വാതിലിനിടയില്‍ കൈ കുടുങ്ങി; കൊൽക്കത്തയിൽ മധ്യവയസ്കന് ദാരുണാന്ത്യം

First published: July 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...