COVID 19 | മലപ്പുറത്തെ ഭീതിയിലാക്കി പൊന്നാനിയിലെ ഉറവിടമറിയാത്ത കോവിഡ് വ്യാപനം

പരിശോധന നടത്തിയാൽ ആരിലും ഇത് സ്ഥിരീകരിക്കുന്ന അവസ്ഥയാണ് പൊന്നാനിയിൽ. ഇക്കാരണം കൊണ്ടു തന്നെയാണ് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അനിശ്ചിത കാലത്തേക്ക് ആണ് നിരോധനാജ്ഞ.

News18 Malayalam | news18
Updated: July 10, 2020, 11:27 PM IST
COVID 19  | മലപ്പുറത്തെ ഭീതിയിലാക്കി പൊന്നാനിയിലെ ഉറവിടമറിയാത്ത കോവിഡ് വ്യാപനം
പൊന്നാനി
  • News18
  • Last Updated: July 10, 2020, 11:27 PM IST
  • Share this:
മലപ്പുറം: മലപ്പുറത്തിന്റെ കോവിഡ് ആശങ്കാകേന്ദ്രമായി പൊന്നാനി താലൂക്ക്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 41 പേരിൽ 21 പേരും പൊന്നാനി താലൂക്കിൽ നിന്നുളളവർ ആണ്. പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആളുകൾക്ക് സ്ഥിരീകരിച്ചതിനേക്കാൾ രോഗം സമ്പർക്കത്തിലൂടെ ഉണ്ടായി. അതിൽ എല്ലാവരും പൊന്നാനി താലൂക്കിൽ നിന്ന് തന്നെയുളളവർ. ഇതാണ് പൊന്നാനിയെ മലപ്പുറത്തിന്റെ കോവിഡ് ആശങ്കാ കേന്ദ്രമാക്കുന്നത്.

You may also like:ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 21 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ എല്ലാവരും വിവിധ തൊഴിൽ മേഖലകളിൽ ഉള്ളവരാണ്. ലക്ഷണം ഇല്ലത്തവരിലാണ് രോഗം സ്ഥിരീകരിച്ചത് എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.



പരിശോധന നടത്തിയാൽ ആരിലും ഇത് സ്ഥിരീകരിക്കുന്ന അവസ്ഥയാണ് പൊന്നാനിയിൽ. ഇക്കാരണം കൊണ്ടു തന്നെയാണ് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അനിശ്ചിത കാലത്തേക്ക് ആണ് നിരോധനാജ്ഞ. 144 പ്രഖ്യാപിച്ചതോടെ നിയമലംഘനം നടത്തുന്നവർക്ക് എതിരെ കൂടുതൽ ശക്തമായ നടപടി പൊലീസിന് സ്വീകരിക്കാൻ സാധിക്കും.

താലൂക്കിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. പുറത്ത് ഇറങ്ങുന്നവർ റേഷൻ കാർഡ് നിർബന്ധമായും കൈവശം വെക്കണം. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണം തുടങ്ങി കർശന നിബന്ധനകൾ ആണ് മേഖലയിൽ നടപ്പാക്കുന്നത്. വൈറസ് ബാധ മറ്റ് ഇടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ ഉള്ള തീവ്രപരിശ്രമത്തിൽ ആണ് ജില്ല ഭരണകൂടം.
Published by: Joys Joy
First published: July 10, 2020, 11:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading