• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയാറിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം യുവതിയുടേത്

പെരിയാറിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം യുവതിയുടേത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കൊച്ചി : പെരിയാറിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം യുവതിയുടെത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് ആലുവ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരിയോട് ചേർന്ന് പുഴയിൽ പുതപ്പിൽ പൊതിഞ്ഞ തരത്തിൽ മൃതദേഹം കണ്ടത്. പുഴയിൽ കുളിക്കാനിറങ്ങിയ വൈദിക വിദ്യാർത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. രാത്രിയായതിനാൽ ഇന്ന് രാവിലെയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.

    Also Read-പോക്സോ കേസിൽ പ്രതിയായ മുൻ ഇമാം ഒളിവിൽ

    മുപ്പത് വയസ് തോന്നിക്കുന്ന യുവതിയുടെ ശരീരം പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കല്ല്കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ വലതു കൈ ഉയർത്തിപ്പിടിച്ച നിലയിലാണ്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഒഴുകി വന്ന് ഇവിടെ തടഞ്ഞതാകാമെന്നാണ് കരുതുന്നത്.

    Also Read-'അവളൾക്കിന്നും എന്റെ മനസിൽ വയസ് 15': 57 കൊല്ലം മുമ്പത്തെ സൗഹൃദത്തിന്റെ ഓർമ്മ പങ്കുവച്ച് ജസ്റ്റിസ് കട്ജു

    സമീപ ദിവസങ്ങളിൽ ആലുവാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവെങ്കിലും ഇത്തരത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമായത്. ആ സാഹചര്യത്തിൽ അന്വേഷണം സമീപ പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

    First published: