നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം കൊണ്ടുവരണം: ഹൈക്കോടതി

  വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം കൊണ്ടുവരണം: ഹൈക്കോടതി

  രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനുമായി ഏകീകൃത മതേതര നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

  highcourt

  highcourt

  • Share this:
  കൊച്ചി: രാജ്യത്ത് വ്യക്തിനിയമത്തിന് പകരം വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനത്തിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

  രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനുമായി ഏകീകൃത മതേതര നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണം . പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന്റെ കാരണമായി കണക്കാക്കാം എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.മുഹമ്മദ് മുസ്തക്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുടേതാണ് നിരീക്ഷണം.

  നിയമപരമായ ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പങ്കാളിയെ നിയമം സംരക്ഷിക്കണം. ഒരാള്‍ക്ക് തന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ നിയമം അനുവദിക്കുമെങ്കിലും, വിവാഹമോ വേര്‍പിരിയലോ അനുഭവിച്ച വ്യക്തിയുടെ നഷ്ടം നിയമത്തിന് അവഗണിക്കാനാവില്ല. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെക്കുറിച്ച് അഭിപ്രായപ്പെടുമ്പോള്‍, ഒരു സുസ്ഥിരമായ കുടുംബം സംസ്ഥാനത്തിന്റെ ആത്യന്തിക സന്തോഷം ആണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാല്‍, പൊതുനന്മയില്‍ സംസ്ഥാനത്തിന്റെ ഇടപെടലുണ്ടായാല്‍ വിവാഹമോചനങ്ങള്‍ വലിയ ഒരളവുവരെ നിയന്ത്രിക്കാന്‍ കഴിയും. ഒരു വ്യക്തിയുടെ ഉചിതമായ തീരുമാനങ്ങളുടെ പാത നിര്‍ണ്ണയിക്കുന്നതിനുള്ള നടപടികള്‍ ക്രമീകരിക്കുക എന്നതാണ് നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനപരമായ ദൗത്യമെന്നും കോടതി വിലയിരുത്തി.

  ബലാത്സംഗ കുറ്റത്തിന്റെ നിര്‍വചനത്തില്‍ വ്യക്തത വരുത്തി ഹൈക്കോടതി ഇന്നലെ മറ്റൊരു കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുരുഷന്റെ ലിംഗം സ്ത്രീശരീരത്തില്‍ ഏതു ഭാഗത്തും പ്രവേശിപ്പിച്ചാലും ബലാത്സംഗമായി കണക്കാക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സ്ത്രീകള്‍ക്കെതിരെ ബലംപ്രയോഗിച്ചു യോനിയില്‍ ലിംഗം കടത്തിയുള്ള അതിക്രമം മാത്രമല്ല ബലാത്സംഗമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി വിധിക്കെതിരായ പ്രതിയുടെ അപ്പീല്‍ കേള്‍ക്കുന്നതിനിടെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. വിചാരണക്കോടതി ജീവപര്യന്തം തടവിന് വിധിച്ചതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഇരയുടെ തുടകള്‍ ചേര്‍ത്തുവെച്ച് പ്രതി ലിംഗം പ്രവേശിപ്പിച്ച് പീഡിപ്പിച്ചെന്നാണ് ഈ കേസില്‍ ആരോപിക്കപ്പെട്ട ലൈംഗിക പ്രവൃത്തി. ക്രിമിനല്‍ നിയമ ഭേദഗതി ആക്ട് 2013 -ന്റെ രൂപീകരണവും കാലാകാലങ്ങളില്‍ 'ബലാത്സംഗം' എന്ന കുറ്റകൃത്യത്തിന്റെ ക്രമാനുഗതമായ പരിണാമവും കണക്കിലെടുത്താണ് കോടതിയുടെ ഇടപെടല്‍.

  375 -ാം വകുപ്പില്‍ അടങ്ങിയിരിക്കുന്ന ബലാത്സംഗത്തിന്റെ നിര്‍വചനം ഇങ്ങനെയാണ്, യോനിയിലോ മലദ്വാരത്തിലെ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലേക്ക് ലിംഗം പ്രവേശിപ്പിച്ചുള്ള അതിക്രമമാണത്. അങ്ങനെ ലൈംഗിക സംതൃപ്തിക്കായി ലിംഗം പ്രവേശിപ്പിക്കാന്‍ കൃത്രിമമായി ചെയ്യുന്നതും ബലാത്സംഗമായി കണക്കാക്കും 'കോടതി പറഞ്ഞു. .

  2013 -ലെ ആക്ട് 13 പ്രകാരം ഭേദഗതി ചെയ്ത 375 -ാം വകുപ്പ് ഇക്കാര്യം കൃത്യമായി നിര്‍വ്വചിക്കുന്നുണ്ട്. ലൈംഗികാവയവത്തിന്റെ ആക്രമണത്തിന് അപ്പുറം യോനിയിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ബലാത്സംഗത്തിന്റെ നിര്‍വചനം വിപുലീകരിച്ചിട്ടുള്ളതാണ്. അല്ലാത്തപക്ഷം 377 -ാം വകുപ്പ് പ്രകാരം വിചാരണ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ കേസിലെ കുറ്റകൃത്യം സെക്ഷന്‍ 375 -ന്റെ പരിധിയി വരും'- കോടതി വ്യക്തമാക്കി.
  Published by:Karthika M
  First published:
  )}