• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുർബാന തർക്കം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത്തവണ സെന്‍റ് മേരിസ് കത്തീഡ്രൽ ബസലിക്കയിൽ ക്രിസ്മസ് കുര്‍ബാന അര്‍പ്പിക്കില്ല

കുർബാന തർക്കം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത്തവണ സെന്‍റ് മേരിസ് കത്തീഡ്രൽ ബസലിക്കയിൽ ക്രിസ്മസ് കുര്‍ബാന അര്‍പ്പിക്കില്ല

സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാകും കര്‍ദിനാള്‍ ക്രിസ്മസ് ദിനത്തിലെ പാതിരാകുര്‍ബാന അര്‍പ്പിക്കുക

  • Share this:

    സിറോ മലബാർ സഭയിലെ കുർബാന തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കർദിനാൾ  ജോർജ് ആലഞ്ചേരി ക്രിസ്മസ് കുർബാന അർപ്പിക്കുന്നത് സഭാ ആസ്ഥാനത്തേയ്ക്ക് മാറ്റി.തർക്കം തുടരുന്ന സാഹചര്യത്തിലാണ് സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്കയിൽ  അദ്ദേഹം ഇത്തവണ കുർബാന അർപ്പിക്കാൻ എത്താത്തത്.

    സഭയുടെ സ്ഥാനിക ദേവാലയമായ എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ വിമത വിഭാഗം വൈദികരുടെ പ്രാർത്ഥനയജ്ജം തുടരുകയാണ്. ഈ സാഹചര്യങ്ങളിലാണ് കർദിനാൾ ജോർജ് ആലഞ്ചേരി തന്റെ ക്രിസ്തുമസ് കുർബാന അർപ്പണം സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലേക്ക് മാറ്റിയത്.

    പ്രതിഷേധം കനത്ത കഴിഞ്ഞവർഷവും ഇവിടെത്തന്നെയായിരുന്നു
    കർദിനാൾ ക്രിസ്മസ്  കുർബാന അർപ്പിച്ചത്. അതേസമയം ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പോലീസ് സംരക്ഷണം തേടി നൽകിയ ഹർജിയിൽ ബസിലിക്ക പള്ളിയിൽ ക്രമസമാധാന പാലനത്തിന് പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി.

    പള്ളിയുടെ അകത്തും പുറത്തും പോലീസ് ക്രമസമാധാനം ഉറപ്പുവരുത്തണം.ബിഷപ്പിനുള്ള പോലീസ് സംരക്ഷണ ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. ക്രിസ്തുമസ് അവധിക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

    Published by:Arun krishna
    First published: