നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കുർബാന ഏകീകരണം: സിറോ മലബാർ സഭയുടെ കളിപ്പാവയായാണ് പൗരസ്ത്യ തിരുസംഘം പ്രവർത്തിക്കുന്നതെന്ന് വൈദികർ 

    കുർബാന ഏകീകരണം: സിറോ മലബാർ സഭയുടെ കളിപ്പാവയായാണ് പൗരസ്ത്യ തിരുസംഘം പ്രവർത്തിക്കുന്നതെന്ന് വൈദികർ 

    ജനാഭിമുഖ കുർബാന നിയമാനുസൃതം ആക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു.

    • Share this:
    കുർബാന ഏകീകരണ വിഷയത്തിൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിനും സിറോ മലബാർ സഭാ നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. സിറോ മലബാർ സഭയുടെ കളിപ്പാവയായാണ് പൗരസ്ത്യ തിരുസംഘം പ്രവർത്തിക്കുന്നതെന്ന് വൈദികർ പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപത യിലെ പള്ളികളിൽ ജനാഭിമുഖ കുർബാന തുടരുവാനും തീരുമാനിച്ചു.

    സിറോ മലബാർ സഭയിലെ കുർബാന ഏകീകരണ കാര്യത്തിൽ ഒരു രൂപതയ്ക്ക് മാത്രമായി  ഇളവ് അനുവദിക്കാനാകില്ലെന്ന് ആയിരുന്നു വത്തിയ്ക്കാന്റെ നിലപാട്.  കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും എറണാകുളം- അങ്കമാലി ബിഷപ്പ് ആന്റണി കരയിലും പൗരസ്ത്യ തിരുസംഘം ഇക്കാര്യം വ്യക്തമാക്കി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ  വൈദികരും അത്മായ മുന്നേറ്റം പ്രതിനിധികളും ബിഷപ്പ് ആന്റണി കരിയിലിനെ കണ്ടത്.കുർബാന ഏകീകരണ വിഷയത്തിൽ അന്തിമ വാക്ക് ബിഷപ്പിന്റേതാണെന്ന് വൈദികർ പറഞ്ഞു. പൗരസ്ത്യ തിരുസംഘത്തിന് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകാനാവില്ല. പൗരസ്ത്യ തിരുസംഘത്തെ മാർപാപ്പ നിലയ്ക്ക് നിർത്തണം. സഭാനേതൃത്വത്തിന്റേത് രാഷ്ട്രീയ കളിയാണെന്നും വൈദികർ കുറ്റപ്പെടുത്തി.

    ജനാഭിമുഖ കുർബാന നിയമാനുസൃതം ആക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു. അതേസമയം അങ്കമാലി എറണാകുളം അതിരൂപതയിലെ ഒരു ഇടവകകളിലും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ല എന്നാണ് അത്മായ മുന്നേറ്റത്തിന്റെ തീരുമാനം. ജനാഭിമുഖ കുർബാനയോടെ പുറംതിരിഞ്ഞുനിൽക്കുന്ന  പിന്നീട് പിതാക്കന്മാരെയും ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്

    കുർബാന ഏകീകരണ തീരുമാനം ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന പിടിവാശിയിലാണ് എറണാകുളം അങ്കമാലി അതിരൂപത. അതുകൊണ്ടു തന്നെ സിനഡ് നിർദേശങ്ങൾ നടപ്പാക്കുന്നതില്‍ രൂപതയ്ക്കാകെ ഒഴിവ് നല്‍കാനാവില്ലെന്ന വത്തിക്കാന്‍ നിർദ്ദേശം മറികടക്കാനുള്ള വഴികള്‍ അന്വേഷിക്കുകയാണ് അതിരൂപത.

    വത്തിക്കാന്‍ നിര്‍ദേശം മറികടക്കുന്നതിനായി എറണാകുളം അങ്കമാലി അതിരൂപതയിലെ 330 ഇടവകകള്‍ക്കും ഇടവക ക്രമത്തില്‍ സിനഡിനോട് ഒഴിവ് ചോദിക്കാന്‍ കഴിയും. ഇത്തരത്തില്‍ ഒഴിവ് തേടിയാല്‍ കാനോനിക നിയമം 1538 വകുപ്പ് അനുസരിച്ച് റദ്ദാക്കാനോ പരിമിതപ്പെടുത്താനോ വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിനാകില്ലെന്നാണ് അതിരൂപതയുടെ പ്രതീക്ഷ. ഇതോടൊപ്പം ഇടവകളിലെ പൗരീഷ് കൗണ്‍‌സിലും പൊതുയോഗവും ചേര്‍ന്ന് വത്തിക്കാന് വീണ്ടും നിവേദനങ്ങള്‍ നല്‍കാനും നീക്കം നടക്കുന്നുണ്ട്. എറണാകുളം അതിരൂപതയെ കൂടാതെ ഡല്‍ഹിയിലെ ഫരിദാബാദ് രൂപതയിലും ഇരിങ്ങാലക്കുട രൂപതയിലും ബിഷപ്പുമാര്‍ ഏകീകൃത കുര്‍ബാനക്ക് ഒഴിവ് നല്‍കിയിരുന്നു. എന്നാൽ ഇവിടെയും പിന്നീട് ഏകീകൃത കുര്‍ബാനയർപ്പണം നടന്നിരുന്നു.

    അതേസമയം, വത്തിക്കാനെ സീറോ മലബാര്‍ സഭാ സിനഡ് വെട്ടിലാക്കിയെന്നാണ് വിമത പക്ഷത്തിന്റെ വാദം. ഇത് വിശദമാക്കി വാർത്താകുറിപ്പും അതിരൂപത സംരക്ഷണ സമിതി പുറത്തിറക്കി.   പൗരസ്ത്യ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സാന്ദ്രി എറണാകുളം-അങ്കമാലി മെത്രാപ്പോലീത്ത വികാരി ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിലിന് നൽകിയ കത്തിന് കൃത്യമായ മറുപടി ആര്‍ച്ച് ബിഷപ്പ് കര്‍ദിനാളിനെ നേരിട്ട് വിളച്ചും രേഖാമൂലവും നൽകിയിട്ടുണ്ട്.
    Published by:Sarath Mohanan
    First published:
    )}