• HOME
  • »
  • NEWS
  • »
  • kerala
  • »
  • അപൂര്‍വ അനുമതി: ആതിരക്ക് ഇനി യൂണിഫോം ധരിക്കാതെ വനത്തില്‍ ജോലി ചെയ്യാം

അപൂര്‍വ അനുമതി: ആതിരക്ക് ഇനി യൂണിഫോം ധരിക്കാതെ വനത്തില്‍ ജോലി ചെയ്യാം

ഗര്‍ഭകാലത്ത് വനം ഡ്യുട്ടിയില്‍ ഏര്‍പെടുമ്പോള്‍ യൂണിഫോം പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ഇളവ് നല്‍കണമെന്ന ആതിരയുടെ അപേക്ഷ അംഗീകരിച്ചാണ് നടപടി ഉണ്ടായത്.

  • Share this:
    സംസ്ഥാന വനം വകുപ്പിന്റെ ചരിത്രത്തില്‍ അപൂര്‍വമായൊരു അനുമതിക്ക് ഭാഗ്യം ലഭിച്ചത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആതിര ഭാഗ്യനാഥിനാണ്. 5 മാസം ഗര്‍ഭിണിയായ ആതിരക്കിനി യൂണിഫോം ധരിക്കാതെ ജോലി ചെയ്യാം. വനം വകുപ്പില്‍ ഇത്തരമൊരു ഭാഗ്യം ലഭിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥയാണ് ആതിര.

    ഗര്‍ഭകാലത്ത് വനം ഡ്യുട്ടിയില്‍ ഏര്‍പെടുമ്പോള്‍ യൂണിഫോം പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ഇളവ് നല്‍കണമെന്ന ആതിരയുടെ അപേക്ഷ അംഗീകരിച്ചാണ് നടപടി ഉണ്ടായത്. ആറളം വൈല്‍ഡ് ലൈഫ് റേഞ്ചിന് കീഴില്‍ നരിക്കടവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ആതിര

    വനിതാ ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളയുള്ള ആവിശ്യമാണെങ്കിലും സംസ്ഥാന വനം വകുപ്പിന്റെ ചരിത്രത്തില്‍ ഈ അനുമതി ഒരു അപൂര്‍വതയാണ്. ആതിരയുടെ അപേക്ഷ പരിഗണിച്ചു യൂണിഫോം ഒഴിവാക്കാന്‍ അനുമതി നല്‍കിയ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനും ചരിത്രം കുറിച്ച മറ്റൊരു വനിതയാണെന്നതാണ് കൗതുകം. സംസ്ഥാനത്തെ ആദ്യ വനിതാ ഫോറെസ്റ്റ് റേഞ്ചറും മുസ്ലിം സമുദായത്തില്‍ നിന്നുള്ള രാജ്യത്തെ തന്നെ ആദ്യ വനിതാ ഫോറെസ്റ്റ് റേഞ്ച് ഓഫീസറുമായ എ. ഷജ്‌നയാണ് ഈ അനുമതി നല്‍കിയത്.

    ഗര്‍ഭിണിയായിരിക്കെ യൂണിഫോം ധരിച്ചു ജോലി ചെയ്യുമ്പോഴുള്ള പ്രയാസം നന്നായി അറിയാവുന്നത് കൊണ്ടാണ് ആവശ്യം അംഗീകരിച്ചതെന്നു ഷജ്ന പറഞ്ഞു. '9 മാസം ഗര്‍ഭിണി ആയിരിക്കെ ഒരുപാട് ഡ്യൂട്ടി ചെയ്തിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് യൂണിഫോം ധരിച്ചിരുന്നത് ' എന്നും ഷജ്‌ന കൂട്ടി ചേര്‍ത്തു.

    Also read - മൂന്നാഴ്ച്ച ഗർഭിണിയായിരിക്കേ വീണ്ടും ഗർഭിണിയായി യുവതി; 3 ആഴ്ച്ച പ്രായവ്യത്യാസത്തിൽ അപൂർവ 'ഇരട്ടക്കുട്ടികൾ'

    ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എണ്ണൂറോളം വനിതകളാണ് വനം വകുപ്പിലെ യൂണിഫോം തസ്തികയില്‍ ഉള്ളത്. 2017ല്‍ സര്‍വീസില്‍ എത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ ഭൂരിഭാഗവും വനിതകള്‍ ആണ്. ഗര്‍ഭകാലത്ത് യൂണിഫോമിനു ഇളവ് അനുവദിക്കാന്‍ പോലീസില്‍ വ്യവസ്ഥ ഉണ്ടെങ്കിലും വനം വകുപ്പിന് ഇത് ബാധകമല്ല
    Published by:Karthika M
    First published: